മോളി ടോമി കാർഷിക മേഖലയുടെ അഭിമാനം - മന്ത്രി വി എൻ വാസവൻ
സമ്മിശ്ര കൃഷിയിലൂടെ കാർഷിക രംഗത്ത് മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞ മോളി ടോമി കാർഷിക മേഖലയുടെ അഭിമാനമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. സംസ്ഥാന കാർഷിക വികസന ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് നേടിയ മീനച്ചിൽ കാർഷിക വികസന ബാങ്ക് അംഗം മോളി ടോമി തെങ്ങും തോട്ടത്തിലിന് അവാർഡ് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എഴുപത്തിയേഴ് താലൂക്കുകളിലുമുള്ള കാർഷിക വികസന ബാങ്കുകളിലെ അംഗങ്ങളായ കർഷകരിൽ നിന്നുമാണ് മോളി ടോമിയെ മികച്ച കർഷകയായി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും മെമെന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു അവാർഡ്.
തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ ആൻറണി രാജു എം എൽ എ , നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല, സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രതിനിധികളായ അഡ്വ. ഹരിശങ്കർ, ജോസ് പാലത്തിനാൽ, മീനച്ചിൽ കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി തെരുവത്ത്, സണ്ണി നായിപ്പുരയിടം, അലക്സ് കൊട്ടാരത്തിൽ, ജോ പ്രസാദ് കുളിരാനി , കോട്ടയം റീജിയണൽ മാനേജർ ജോസഫ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments