ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 19കാരൻ മരിച്ചു.
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേര ബാബ നാനക് സബ് ഡിവിഷനിലെ ധർമ്മബാദ് ഗ്രാമത്തിലാണ് സംഭവം. സഹോദരന്മാരായ ഗുർനാം സിംഗ്, സത്നാം സിംഗ് എന്നിവരുടെ മക്കളാണ് അപകടത്തിൽപെട്ടത്. സ്ഫോടനത്തിൽ 19 വയസ്സുള്ള മൻപ്രീത് കൊല്ലപ്പെട്ടു. സഹോദരൻ ലവ്പ്രീത് സിംഗ് അപകടത്തിൽ പരിക്കേറ്റ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
0 Comments