പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എം.പി. ഫണ്ടിൽ നിന്നും ജോസ് കെ മാണി എം.പി. അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നവംബർ 1 ന് രാവിലെ 11 മണിക്ക് നടക്കും.2023-24 സാമ്പത്തിക വർഷത്തിലെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകൾ ആണ് വിതരണം ചെയ്യുന്നത്.
സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, പൂർവ വിദ്യാർത്ഥികളായ റോയ് കെ. മുളകുന്നം, സിബിച്ചൻ ജോസഫ് കൂടമറ്റത്തിൽ, പി. ടി. എ. പ്രസിഡന്റ് ജോബി ജോസഫ്, എം. പി. ടി.എ. പ്രസിഡന്റ് സോനാ ഷാജി തുടങ്ങിയവർ സംബന്ധിക്കും.
 
 





 
 
 
 
 
0 Comments