തലനാട് പഞ്ചായത്തിന്റെ വികസന സങ്കൽപ്പങ്ങൾക്ക് പുതിയ ചിറകുകൾ നൽകി ഒരു റോഡ് കൂടി മലയോര മേഖലയിൽ യാഥാർത്ഥ്യമായി. തലനാട് ബസ് സ്റ്റാന്റ് - അയ്യമ്പാറ റോഡ് 25 ലക്ഷം രൂപ മുടക്കി നവീകരിച്ചതിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.

എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയത് ടൂറിസ്റ്റ് മേഖലക്ക് പുതുജീവൻ നൽകുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. മലയോര മേഖലയുടെ വികസനം എന്നും തന്റെ സ്വപ്നമാണെന്നും  പ്രദേശവാസികളുടെ പുരോഗതിക്കായി തുടർന്നും അദ്ധ്വാനിക്കുമെന്നും എം.എൽ.എ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, പഞ്ചായത്ത് മെമ്പർമാരായ സോളി ഷാജി, കെ.ജെ സെബാസ്റ്റ്യൻ, രോഹിണിഭായി ഉണ്ണികൃഷ്ണൻ, റോബിൻ, ദിലീപ്, ബിന്ദു എന്നിവരോടൊപ്പം വിവിധ സാമൂദായിക, രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments