രാജാക്കാട് ബാറിലെ ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ലെമൺ ഗ്രാസ് ബാറിലെ ജീവനക്കാരനും, തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുമായ നാരായണപ്രസാദ് (64) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയും ഇന്ന് പുലർച്ചെ 1 മണിയോടെ ശ്വാസതടസ്സം നേരിടുകയും തുടർന്ന് ബാറിലെ ജീവനക്കാർ ചേർന്ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സ നൽകുന്നതിനിടെ 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം പിന്നീട്.
കുറച്ചു ദിവസമായി നാരായണപ്രസാദ് പനിയും മറ്റു ബുദ്ധിമുട്ടുമായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെന്നും ബാർ ജീവനക്കാർ പറഞ്ഞു. 4 വർഷക്കാലമായി രാജാക്കാട്ടിലെ ഈ ബാറിൽ ജോലി ചെയ്തു വരികയായിരുന്നു.





0 Comments