വികസന കുതിപ്പിൽ മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതി ഉദ്ഘാടനവും ലൈഫ് ഗുണഭോക്തൃ സംഗമവും നവംബർ 2 ന് നടക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.......
മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്തിലെ വികസന മുന്നേറ്റങ്ങളുടെ ഭാഗമായി ജൽ ജീവൻ മിഷൻ പദ്ധതിയുടെയും 14 വാർഡുകളിലും പൂർത്തീകരിച്ച മഴവെള്ള സംഭരണികളുടെയും ഉദ്ഘാടനവും ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ താക്കോൽദാന കർമ്മവും ഗുണഭോക്താക്കളുടെ സംഗമവും നവംബർ രണ്ടാം തീയതി ഉച്ച കഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവൽ അറിയിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജോസ് കെ.മാണി എംപി ലൈഫ് ഭവനങ്ങളുടെ താക്കോൽദാന കർമ്മം നിർവഹിക്കും. കോട്ടയം എംപി കെ.ഫ്രാൻസിസ് ജോർജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
പഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവൽ ചടങ്ങിന് സ്വാഗതം പറയും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം.മാത്യു,, മരങ്ങാട്ടുപള്ളി സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.എം. തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ ജോസഫ് പുളിക്കിയിൽ, പി.എൻ.രാമചന്ദ്രൻ, മരങ്ങാട്ടുപള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാ രാജു, പഞ്ചായത്ത് മെമ്പർമാരായ സന്തോഷ് കുമാർ എം.എൻ., സിറിയക് മാത്യു, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, എ. തുളസിദാസ്, ജാൻസി ടോജോ, ജോസഫ് ജോസഫ്, ലിസി ജോയി, ബെനെറ്റ് പി മാത്യു,,സാബു അഗസ്റ്റിൻ, സിഡിഎസ് ചെയർപേഴ്സൺ ഉഷ ഹരിദാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജെ.മത്തായി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ജിജോ കെ. ജോസ്, മാർട്ടിൻ അഗസ്റ്റിൻ, ബിനീഷ് കെ.ഡി, സജിമോൻ സി.റ്റി, ജോസഫ് മാണി , രഞ്ജിത്ത് കൊട്ടാരത്തിൽ, അനന്തകൃഷ്ണൻ, ജേക്കബ് സി.ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി.പി.ജോസഫ്, ജൽ ജീവൻ മിഷൻ പദ്ധതി സെക്രട്ടറി സണ്ണി സെബാസ്റ്റ്യൻ, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ ബി.നായർ തുടങ്ങിയവർ സംസാരിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇
മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ചുവർഷം നിരവധിയായ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. പഞ്ചായത്തിലെ 14 വാർഡുകളിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ വിവിധ ജലനിധി പദ്ധതികളുടെ മെയ്ന്റനൻസിനു വേണ്ടി 62 ലക്ഷം രൂപ, ജല വിഭവ വകുപ്പിന്റെ 35 മഴവെള്ള സംഭരണികൾക്കായി 31.5 ലക്ഷം രൂപ, ചിറക്കുളം നവീകരണത്തിന് 45 ലക്ഷം രൂപ , നാലാം വാർഡിലെ തോടിന്റെ മീതെ കവർ സ്ളാബ് , നടപ്പാത നിർമാണം 20 ലക്ഷം രൂപ ഉൾപ്പെടെ ഒരു കോടി അൻപത്തിഎട്ടു ലക്ഷത്തി അൻപതിനായിരം രൂപ സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമായിട്ടുണ്ട്.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഹോമിയോ ആശുപത്രിക്ക് സമീപം 6.25 ലക്ഷം ലിറ്റർ മഴവെള്ള സംഭരണി , പാലയ്ക്കാട്ടുമലയിൽ 5 ലക്ഷം ലിറ്റർ മഴവെള്ള സംഭരണി , വിവിധ വാർഡ് കളിലേക്ക് 133.38 കിലോമീറ്റർ പൈപ്പ് ലൈൻ , 3843 ഗാർഹിക കണക്ഷൻ എന്നിവക്ക് ഉൾപ്പെടെ 45.39 കോടി രൂപക്കുള്ള പണികൾ പുരോഗമിച്ചു വരികയാണ്.
ലൈഫ് പദ്ധതിയിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭവന നിർമാണ ധനസഹായം നൽകിയിട്ടുണ്ട് . ഭൂരഹിതരായ മുഴുവൻ ആളുകൾക്കും സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ നടത്തി വരുന്നു. 123 വീടുകൾ ഇതിനകം പൂർത്തിയായിട്ടുണ്ട് . 11 പേർക്ക് സ്ഥലം വാങ്ങി നൽകി . ഇതിനായി ഇത് വരെ 5 കോടി രൂപ പഞ്ചായത്ത് ചിലവഴിച്ചിട്ടുണ്ട് .
ഈ സാമ്പത്തിക വർഷം ലൈഫ് പദ്ധതി പ്രവർത്തനങ്ങൾക്കായി 29 ലക്ഷം രൂപ വകയിരുത്തി. ലൈഫ് പദ്ധതികളുടെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെയും പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നിർവഹണം നടത്തുന്ന വി ഇ ഓ മാരായ സുനിൽ എ പി , അനീഷ് ലത്തീഫ് എന്നിവരെ സമ്മേളനത്തിൽ ആദരിക്കുമെന്ന് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് ഉഷാ രാജു , പഞ്ചായത്ത് അംഗങ്ങളായ എ.തുളസിദാസ്, നിർമല ദിവാകരൻ, സാബു അഗസ്റ്റിൻ, ജോസഫ് ജോസഫ്, ലിസി ജോർജ്, സലിമോൾ ബെന്നി, പ്രസീദ സജീവ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
 
 





 
 
 
 
 
0 Comments