ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നവംബർ 2 ന്
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നവംബർ രണ്ടിന് ഞായറാഴ്ച രാവിലെ 10-ന് ഏറ്റുമാനൂർ സാൻ ജോസ് കൺവെൻഷൻ സെൻററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡൻറ് കെ . പി . ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
മൂന്നുമണിക്ക് ജില്ലാ സമ്മേളനവും കുടുംബ സംഗമവും മന്ത്രിവി . എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എൻ. പ്രതീഷ് അധ്യക്ഷത വഹിക്കും. കേരള ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്,പ്രതിപക്ഷ നേതാവ് വി ഇ.എസ് .ബിജു,വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ് എൻ. പി.തോമസ്. റോയ് ജോർജ്, പ്രസാദ് ആനന്ദഭവൻ തുടങ്ങിയവർ പ്രസംഗിക്കും.
യോഗത്തിൽ ഡയമണ്ട് റോളർ ഫ്ലോർമിൽ എംഡി ടി. കെ. അമീർ അലി, അന്ന മസാല എംഡി ആൻറണി ,ഭാരത് പ്ലാറ്റിനം ഗ്യാസ് ഡിസ്ട്രിബ്യൂട്ടർ ജോർജ് ജോസഫ്എന്നിവർക്ക് ബിസിനസ് എക്സിലന്‍സി അവാർഡും, ജെ.എൻ. ഫിഷറീസ് ആൻഡ് ഹൈപ്പർമാർക്കറ്റ് ഉടമനിയാസ്,ആര്യാസ് ഗ്രാൻഡ് ഹോട്ടൽ എംഡി ജി . രവി , ഇൻറർ ഗ്രേറ്റഡ് എൻവയോൺമെൻറ് സൊല്യൂഷൻ എംഡി മാത്യു മൈക്കിൾ എന്നിവർക്ക് എൻ്റർ പ്രണർ അവാർഡും,വുമൺ എംപവർമെൻ്റ് അവാർഡ് ജാസ്മിൻ അജിക്കും സമ്മാനിക്കും.
ചാരിറ്റിയുടെ ഭാഗമായി നടപ്പാക്കിയ സുരക്ഷാ പദ്ധതിയിൽ നിന്നും കുടുംബത്തിനുള്ള സഹായം ഡോ. എൻ .ജയരാജ് കൈമാറും.
കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. പ്രതീഷ്, ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് എൻ.കെ.സുകുമാരൻ നായർ, സെക്രട്ടറി ബോബി തോമസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
.jpeg)




0 Comments