സംസ്കൃതി ഫൗണ്ടേഷൻ 8-ാംമത് കെ .ആർ . നാരായണൻ എക്സലൻസ് അവാർഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന്
സംസ്കൃതി ഫൗണ്ടേഷൻ 8-ാം മത് കെ .ആർ . നാരായണൻ എക്സലൻസ് അവാർഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന് നൽകാൻ അവാർഡ് കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 7 വെള്ളിയാഴ്ച രാവിലെ 9 30ന് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിൽ നടക്കുന്ന പുരസ്കാരം ദാന സമ്മേളനത്തിൽ അഡ്വക്കേറ്റ് കെ.ഫ്രാൻസിസ് ജോർജ് എംപി പുരസ്കാരം ,സ്കൂളിന് സമർപ്പിക്കും.സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ടി.വി. സോണി അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കെ ആർ നാരായണൻ അനുസ്മരണം നടത്തുകയും ,പ്രിൻസിപ്പൽ ലിസി സെബാസ്റ്റ്യനെ ആദരിക്കുകയും ചെയ്യും.
മോൻസ്ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ സംസ്കൃതി കാരുണ്സ്പർശം പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. സിസ്റ്റർ മോളി കച്ചിറ മറ്റം,ഫാദർ ഡോ.ജെയിംസ് മുല്ലശ്ശേരി, ഡോക്ടർ റോസമ്മ സോണി ,വിഎസ് ചന്ദ്രശേഖരൻ നായർ എന്നിവർ പ്രസംഗിക്കും.
അഡ്വക്കേറ്റ് ടി.വി. സോണി,വിഎസ് ചന്ദ്രശേഖരൻ നായർ,പ്രൊഫസർ ഡോ. ഷാജി ജോസഫ്, പി ആർ ഒ
റോസ് ജോസ് നെടിയകാല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.





0 Comments