ബി ഡി ജെ എസ്സ് കോട്ടയം ഈസ്റ്റ് ജില്ലാ നേതൃത്വസംഗമം നവംബർ 2 ന് പാലായിൽ നടക്കുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... . വീഡിയോ ഈ വാർത്തയോടൊപ്പം
സ്വന്തം ലേഖകൻ
ബി ഡി ജെ എസ്സ് കോട്ടയം ഈസ്റ്റ് ജില്ലാ നേതൃത്വസംഗമം 2025 നവംബർ 2 ഞായറാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് പാലാ - ഭരണങ്ങാനം ഓശാന മൗണ്ട് ടി.വി ബാബു നഗറിൽ വച്ച് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം നിർവ്വഹിക്കും. കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷനാകുന്ന സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പത്മകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എസ്സ്.ജ്യോതിസ്, പച്ചയിൽ സന്ദീപ്, സംസ്ഥാന കൗൺസിൽ അംഗം അനീഷ് പുല്ലുവേലിൽ എന്നിവർ പ്രസംഗിക്കുന്നു. ജില്ലാ ജനറൽ സെക്രട്ടറി മനു പള്ളിക്കത്തോട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് സി.എം. ബാബു കടുത്തുരുത്തി നന്ദിയും പറയുന്നു.
ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്ന സീറ്റുകളുടെ അവസാന ഘട്ട ചർച്ചയും കൂടാതെ ഉടൻ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ പാർട്ടിയുടെ സീറ്റുകളും ചർച്ചയാവും. മണ്ഡല വിഭജനത്തിന് ശേഷം നടക്കുന്ന ജില്ലാ സംഗമം ആകയാൽ ഒഴിവു വന്നിരിക്കുന്ന ജില്ലാ ഭാരവാഹികളേയും വിവിധ മണ്ഡലം ഭാരവാഹികളേയും ഇതോടൊപ്പം പ്രഖ്യാപിക്കും.
വീഡിയോ 👇👇👇
സംസ്ഥാന കൗൺസിൽ തീരുമാന പ്രകാരം പാർട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി വിവിധ നിയോജക മണ്ഡലം, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ നടപ്പിലാക്കി വരുന്ന കർമ്മ പദ്ധതികളും സമര പരിപാടികളും ഇതോടൊപ്പം കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന ജനോപകാര പ്രദമായ വിവിധ പദ്ധതികളേക്കുറിച്ചും സംഗമത്തിൽ വിശദീകരിക്കും.
കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി തുടങ്ങിയ ഓരോ മണ്ഡലങ്ങളിൽ നിന്നും വിവിധ സംഘടനാ മണ്ഡലം ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ ഉൾപ്പെടെ അൻപത് നേതാക്കൾ വീതം ആണ് ജില്ലാ നേതൃത്വ സംഗമത്തിലേയ്ക്ക് രജിസ്ട്രേഷൻ പൂർത്തീകരിച്ചിരിക്കുന്നതും പങ്കെടുക്കുന്നതും. ഇത്തരത്തിൽ പങ്കെടുക്കുന്ന ഇരുനൂറ് പ്രതിനിധികളെ കൂടാതെ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട് വിവിധ പാർട്ടികളിൽ നിന്ന് ബി ഡി ജെ എസ്സിലേയ്ക്ക് കടന്നു വരുന്നവർക്കുള്ള സ്വീകരണവും ഇതോടൊപ്പം നടക്കും.

പത്രസമ്മേളനത്തിൽ സുരേഷ് ഇട്ടിക്കുന്നേൽ, അനീഷ് പുല്ലുവേലിൽ, മനു പള്ളിക്കത്തോട്, ബിഡ്സൺ മല്ലികശ്ശേരി, സിബി ചിന്നൂസ് എന്നിവർ പങ്കെടുത്തു.
 
0 Comments