മാലം – മാന്തുരുത്തി – തൈപ്പറമ്പ് റോഡിനും പുത്തന്‍തോട് – 900 പാലം റോഡിനും ഭരണാനുമതി



കോട്ടയം മാലം- മാന്തുരുത്തി- തൈപ്പറമ്പ് റോഡിന് ആറു കോടി രൂപയുടെയും പുത്തൻതോട്- പരിപ്പ്- തൊള്ളായിരം പാലം റോഡിന്റെയും പാലത്തിന്റെയും പുനർനിർമാണത്തിന് 8 കോടി രൂപയുടെയും ഭരണാനുമതിയായെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു. 

കോട്ടയം- കോഴഞ്ചേരി റോഡിലെ ആശ്രമം പടിയിൽ നിന്നാരംഭിച്ച് ചങ്ങനാശ്ശേരി- വാഴൂർ റോഡിലെ മാന്തുരുത്തി വരെ ആദ്യ സ്‌ട്രെച്ചായും കുറുപ്പൻ കവലയിൽ തുടങ്ങി തൈപ്പറമ്പു വരെ രണ്ടാം സ്‌ട്രെച്ചായുമാണ് 4.37 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് നവീകരിക്കുക. 5.5 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ റോഡ് നവീകരിക്കുന്നതോടെ കറുകച്ചാൽ ടൗണിലെ തിരക്ക് കുറയ്ക്കുന്നതിനു സഹായിക്കുന്ന ബൈപ്പാസ് ആയി ഈ റോഡ് മാറും. 

ഡ്രെയിനേജ്, സംരക്ഷണഭിത്തികൾ, റോഡ് സുരക്ഷാ മാർഗങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയുള്ള എസ്റ്റിമേറ്റിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. അയ്മനം പഞ്ചായത്തിന്റെ പരിധിയിലുള്ള പഞ്ചായത്ത് റോഡായിരുന്ന പുത്തൻതോട്- പരിപ്പ്- തൊള്ളായിരം പാലം 3.5 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിനും പാലത്തിനുമായാണ് എട്ടുകോടി രൂപയുടെ ഭരണാനുമതിയായത്.

 നിലവിൽ മൂന്നര മീറ്റർ വീതി മാത്രമുള്ള പാലം 4.5 മീറ്റർ വീതിയിലാണ് പുനർനിർമിക്കുക. പാടത്തിന്റെ സമീപത്തുൾപ്പെടെ ആവശ്യമായ ഇടങ്ങളിൽ റോഡിന് സംരക്ഷണ ഭിത്തിയും നിർമിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments