ചിറ്റാർ -ആമേറ്റു പള്ളി റോഡ് നിർമ്മാണം ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ ഗ്രാമപഞ്ചായത്തിലെ ഇടനാട് ഈസ്റ്റ് വാർഡിൽ ചിറ്റാർ - ആ മേറ്റുപള്ളി റോഡ് നിർമ്മാണം ആരംഭിച്ചു. നിരോധി വാഹനങ്ങൾ ദിവസേന കടന്നു പോകുന്ന റോഡിൽ ടാറിങ് പൊളിഞ്ഞ് യാത്ര ദുസഹം ആയിരുന്നു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 10 ലക്ഷം രൂപയാണ് ടാറിങ്ങിനും സൈഡ് കോൺക്രീറ്റിങ്ങിനുമായി അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് അനസ്യാ രാമൻ അധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴികുളം,സജി മാപ്പലകയിൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ബിനു പുലിയൂറുമ്പിൽ, കുട്ടിച്ചൻ പുത്തൻപുരയ്ക്കൽ, ജെബിൻ തേനാടി കുളത്തിൽ, ബിജു സൂര്യവിലാസം, രാജവെട്ടുകല്ലൽ ,ലിബിൻ വാതല്ലൂർ, ജസിൻ തേനാടി കുളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.




0 Comments