വിവാഹ മോചന കേസില്‍ ഭാര്യയുടെ അഭിഭാഷകയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം…

 

വിവാഹ മോചനക്കേസില്‍ ഹാജരായ അഭിഭാഷകയ്ക്ക് എതിര്‍കക്ഷിയുടെ മര്‍ദ്ദനം. നെടുമ്പാശ്ശേരി സ്വദേശിനി അഞ്ജു അശോകനെ (32) യാണ് കേസിലെ എതിര്‍കക്ഷിയായ വൈറ്റില തൈക്കൂടം എടത്തുരുത്തി ജോര്‍ജ് മര്‍ദ്ദിച്ചത്. ആലുവ കുടുംബക്കോടതിയുടെ പരിഗണനയിലുള്ള വിവാഹ മോചന കേസില്‍ ജോര്‍ജിന്റെ ഭാര്യയുടെ അഭിഭാഷകയാണ് അഞ്ജു.

 അഭിഭാഷകയുടെ പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുത്തു. പരിക്കേല്‍പ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.ഫ്രീഡം റോഡില്‍ അഞ്ജു താമസിച്ചിരുന്ന ഫ്ലാറ്റില്‍ കയറി മര്‍ദ്ദിച്ചതായാണ് പരാതി. അഞ്ജു എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments