കെഴുംവംകുളം എല്‍ പി സ്‌ക്കുളിന് പുതിയ കെട്ടിടം .....നിര്‍മ്മാണോദ്ഘാടനം നാളെ

കെഴുംവംകുളം എല്‍ പി സ്‌ക്കുളിന് പുതിയ കെട്ടിടം .....നിര്‍മ്മാണോദ്ഘാടനം  നാളെ 

കെഴുംവംകുളം- നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള സ്‌ക്കുളുകള്‍ക്ക് പുതിയ കെട്ടിടം എന്ന പ്രോജക്ടിലുള്‍പ്പെടുത്തി കെഴുവംകുളം എല്‍ പി സ്‌ക്കുളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടടത്തിന്റെ  സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (ബുധനാഴ്ച) പാലാ എം എല്‍ എ മാണി സി കാപ്പന്‍ നിര്‍വ്വഹിക്കും.

രാവിലെ 11.30 സ്‌ക്കൂള്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനിലൂടെ സന്ദേശം നല്കും.കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അധ്യക്ഷയായിരിക്കും.

സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഴയസ്‌ക്കുള്‍ കെട്ടിടങ്ങള്‍ക്ക് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്.1.5 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments