മന്ത്രിയുടെ പ്രതികാര നടപടിയിൽ പ്രതിഷേധം





  ബസ്സിൽ കുടിവെള്ള കുപ്പി സൂക്ഷിച്ചതിന് ബസ്സ് തടഞ്ഞുനിർത്തി ഗതാഗത മന്ത്രിയുടെ ശകാരത്തിന് ഇരയായ KSRTC ഡ്രൈവർ ജയ്മോൻ ജോസഫ്‌ പുതിയാമറ്റത്തിനെ പുതുക്കാട് ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റിയ മന്ത്രിയുടെ പ്രതികാരനടപടിക്കെതിരെ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളിയിൽ  പ്രതിഷേധപ്രകടനം നടത്തി. 

പൊൻകുന്നം ഡിപ്പോയിൽ ഡ്രൈവറായ ജയ്മോനും മറ്റ് രണ്ടു ജീവനക്കാർക്ക് എതിരെ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് യൂണിയനുകളുടെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന് വീണ്ടും ഉത്തരവ് ഇറക്കുകയായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയ വിവരമറിഞ്ഞ് ജയ്മോൻ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ച് ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണിരുന്നു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. 

 ജയമോന് എതിരായ മന്ത്രിയുടെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവർത്തകർ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞ് മന്ത്രിയുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്റർ പതിച്ചു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് ഉപരോധിക്കുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.

 ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ.ബിജു പുന്നത്താനം ഉപരോധം ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയത് ഉൾപ്പെടെ മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് വേണ്ടി മന്ത്രിമാർ അനാവശ്യ  പ്രഹസനങ്ങൾ കാട്ടിക്കൂട്ടുകയാണെന്ന് ബിജു പുന്നത്താനം ആരോപിച്ചു. വാഹനത്തിൽ കുടിവെള്ളം സൂക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാണോ എന്ന് മന്ത്രി വ്യക്തമാക്കണം.

 ജീവനക്കാർക്ക് ഡിപ്പോയിലോ ബസുകളിലോ മതിയായ വിശ്രമ- അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ജയ്മോൻ ഉൾപ്പെടെയുള്ള ജീവനക്കാർ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കാൻ മന്ത്രിക്ക് കഴിയുന്നില്ല. സർക്കാരിന്റെയും മന്ത്രിമാരുടെയും ദുരഭിമാനത്തിനും പിടിവാശിക്കും ജീവനക്കാർ ഇരയാകുന്നത് നിത്യ സംഭവമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

 മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട്  അധ്യക്ഷത വഹിച്ചു. അഡ്വ ജോർജ് പയസ്, അഗസ്റ്റിൻ കൈമളേട്ട്, കെ വി മാത്യു, സാബു തെങ്ങുംപള്ളി, മാത്തുകുട്ടി പുളിക്കീൽ, ജോസ് ജോസഫ്‌ പി,വി ഡി അഗസ്റ്റിൻ, സണ്ണി മുളയൊലിക്കൽ, ഉല്ലാസ് വി കെ, ആഷിൻ അനിൽ മേലേടം, ഷൈൻ കൈമളേട്ട്, സിബു മാണി, റോബിൻ സി കുര്യൻ, ജോജി പാറ്റാനി, കെ പി കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽക

 പൊൻകുന്നം ഡിപ്പോയിൽ ഡ്രൈവറായ ജയ്മോൻ മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല  സ്വദേശിയാണ്










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments