വി. ജോൺപോൾ രണ്ടാമൻ അനുസ്മരണം നടത്തി

 എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ സ്വർഗീയ മധ്യസ്ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അനുസ്മരണം നടത്തി .

 ഒക്ടോബർ ഇരുപത്തിരണ്ട് സീറോ മലബാർ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ് അനുസ്മരണം നടത്തപ്പെട്ടത്. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന അനുസ്മരണത്തിൽ വി. ജോൺപോൾ രണ്ടാമന്റെ ഛായാചിത്രത്തിനു മുൻപിൽ യുവജനങ്ങൾ പൂക്കൾ അർപ്പിച്ചു. 

രൂപതയിലെ യുവജന നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് എസ്എംവൈഎം പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ ടി ജോസ് താന്നിമല, ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി,വൈസ് പ്രസിഡൻ്റ് ജോസഫ് വടക്കേൽ തുടങ്ങിയവർ നേതൃത്വം നൽകി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments