മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 16/10/2025 മുതൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് 15 ദിവസം ദൈർഘ്യമുള്ള സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവ സംരംഭകർക്കും, നിലവിൽ സംരംഭം നടത്തിക്കൊണ്ടു വരുന്നവർക്കും ഈ പരിശീലന പരിപാടിയുടെ ഭാഗമാകാവുന്നതാണ്.
PMEGP പദ്ധതിയിൽ സബ്സിഡി ലഭിക്കുന്നതിന് ഈ ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉപകരിക്കും. സംരംഭകത്വ ആശയരൂപീകരണം, ആവശ്യകത, പ്രോജക്ട് റിപ്പോർട്ട് മേക്കിങ്, മാർക്കറ്റിംഗ്, വിവിധ വകുപ്പുകളും നിയമങ്ങളും, ഉൽപ്പന്ന വില നിർണയം, കോസ്റ്റിംഗ് ആൻഡ് അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിൽ വിശദമായ ക്ലാസ്സ് ലഭിക്കുന്നതാണ്. കോഴ്സിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവർ, 15 ദിവസവും മുഴുവൻ സമയവും ക്ലാസിന്റെ ഭാഗമാകേണ്ടതാണ്.
വിവരങ്ങൾക്ക് -9037279789
0 Comments