ഉരുളി കുന്നം ഉദയ അംഗനവാടിക്കു സമീപം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയിയുടെ ഫണ്ടിൽ നിന്നും 12..5O ലക്ഷം രൂപ മുടക്കി പണി കഴിപ്പിച്ച ഇൻഡോർ കോർട്ട് ഉദ്ഘാടനം ജോസ്.കെ.മാണി എം.പി. നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് അധ്യക്ഷത വഹിച്ചു.എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്
മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ,പഞ്ചായത്തംഗങ്ങളായ സിനി ജോയ് . ,സെൽവി വിൽസൺ, ദീപ ശ്രീജേഷ്, ഖാദി ബോർഡ് മെമ്പർ സാജൻ തൊടുക , പ്രോഗ്രം കൺവീനർ ടോമി കപ്പിലുമാക്കൽ എന്നിവർ സംസാരിച്ചു.
0 Comments