കുട്ടികര്‍ഷകരുടെ ജൈവകൃഷിയ്ക്ക് നൂറുമേനി മറ്റക്കര സെന്റ് ആന്റണീസ് എല്‍ പി സ്്കൂള്‍ നാടിന് മാതൃകയാകുന്നു.


കുട്ടികര്‍ഷകരുടെ ജൈവകൃഷിയ്ക്ക് നൂറുമേനി
മറ്റക്കര സെന്റ് ആന്റണീസ് എല്‍ പി സ്്കൂള്‍ നാടിന് മാതൃകയാകുന്നു.

മറ്റക്കര സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിലെ കുട്ടി കര്‍ഷകര്‍ സ്‌കൂളിന്റെ പരിസരത്തെ ഒരേക്കറില്‍ ചെയ്ത ജൈവ കൃഷിത്തോട്ടവും പൂന്തോട്ടവും നാടിന്് മാതൃകയാകുന്നു.വലിയ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഈ കുരുന്നു കുട്ടികള്‍ എങ്ങിനെ ചെയ്യുന്നു എന്നതിന് ഒറ്റ ഉത്തരമേയുള്ളു. സ്‌കൂളിലെ പ്രഥമാധ്യാപകനായ സജിമോന്‍ സാറിന്റെ സ്വപ്‌നസാഫല്യം.അഞ്ച് വര്‍ഷം മുമ്പ് സ്‌ക്കുളില്‍ പ്രഥമാധ്യാപകനായി ചാര്‍ജ്ജെടുത്ത അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം നാഗമറ്റത്ത് ജോസഫിന്റ മകന്‍ സജിമോന്‍ ജോസഫിന് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു തന്റെ കുട്ടികള്‍ക്ക് കൊടുക്കുന്ന ഉച്ച ഭക്ഷണം വിഷരഹിതമായ പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കുന്നതായിരിക്കണം.


സ്‌ക്കുളിനോട് ചേര്‍ന്നുള്ള അല്പം സ്ഥലത്ത് ചെറിയ രീതിയില്‍ കൃഷി തുടങ്ങിയെങ്കിലും സ്‌കൂളിലെ ആവശ്യത്തിന് തികഞ്ഞിരുന്നില്ല.ഇത് മനസ്സിലാക്കിയ എഫ് സി കോണ്‍വെന്റിലെ മദര്‍ സുപ്പിപിരിയര്‍ സിസ്റ്റര്‍ സെലിന്‍ എഫ് സി സി സ്‌ക്കുളിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലം കുട്ടികള്‍ക്ക് കൃഷിയ്ക്കായി വിട്ടുകൊടുക്കുകയായിരുന്നു.ഇപ്പോഴത്തെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷാലെറ്റ്് എഫ് സി സിയും ആവശ്യമായ സഹായങ്ങള്‍ ചെയ്തുവരുന്നു. പാലാ രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയും പാലാ സോഷ്യന്‍വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി കുട്ടികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തുന്നതിനായി രൂപീകരിച്ച ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയും ഈ സ്‌കൂള്‍ ഏറ്റെടുത്തത് കൃഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ സഹായകരമായി.


കേരളത്തില്‍ വളരുന്ന എല്ലാത്തരം പച്ചക്കറികളും 800 ലധികം ഗ്രോബാഗുകളിലും മണ്ണിലുമായി ഇവിടെ കൃഷി ചെയ്തുവരുന്നു.ഉപയോഗ ശൂന്യമായ തെര്‍മോകോള്‍ പെട്ടിയും ഇവിടെ ചെടി നടാന്‍ ഉപയോഗിക്കുന്നു. പാവല്‍,പടവലം,തക്കാളി,കോവല്‍,പയര്‍,കുക്കുമ്പര്‍, വെണ്ട,വഴുതന,വിവിധ തരം മുളകുകള്‍,വിവിധ തരം ചീരകള്‍,ചേന,വിവിധ തരം ചേമ്പുകള്‍, കാച്ചില്‍, മത്തന്‍, വെള്ളരി,കുമ്പളം, ഇവ കൂടാതെ വിവിധ ഇനം പപ്പായ ചെടികള്‍,നാരകം തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു.ഓരോ ദിവസത്തെയും കൃഷി പണികള്‍ ചെയ്യാന്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്.എല്ലാ ദിവസവും വൈകിട്ട് സ്‌ക്കൂള്‍ വിട്ടശേഷം കുട്ടികള്‍ വണ്ടി കാത്തിരിക്കുന്ന സമയമാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്നത്.


വളമിടുന്നതും,വെള്ളമൊഴിക്കുന്നതതും,കീടങ്ങളെ തുരത്തുന്നതും കുട്ടികള്‍ തന്നെ. കുട്ടികള്‍ കൃഷിയിലേയ്ക്ക് ഇറങ്ങിയ ശേഷം വളരെയധികം മാറ്റങ്ങള്‍ അവരുടെ വൃക്തി ജീവിതത്തില്‍ വന്നതായി അധ്യാപകര്‍ പറയുന്നു.എല്ലാവരും സ്വന്തം വീടുകളില്‍ പച്ചക്കറി കൃഷി തുടങ്ങി,വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിയ്ക്കാന്‍ പഠിച്ചു.കുട്ടികളിലില്‍ മൊബെലിന് ഉപയോഗം കുറഞ്ഞതായും .കുട്ടികള്‍ ഊര്‍ജ്ജസ്വലരായി മാറിയതായും  രക്ഷിതാക്കളും സാഷ്യപ്പെടുത്തുന്നു.എഫ് സി കോണ്‍വെന്റില്‍ നിന്നും ലഭിക്കുന്ന ചാണകവും,സജിമോന്‍ ജോസഫ് സ്വന്തമായി വികസിപ്പിച്ച ജൈവ കംപോസ്്റ്റ് സംവിധാനത്തില്‍ നിന്നും ലഭിക്കുന്ന വളമാണ് ചെടികള്‍ക്കായി ഉപയോഗിക്കുന്നത്.കൂടാതെ ജൈവ കീടനാശിനികളും,പിണ്ണാക്ക് ഇട്ട് തിളപ്പിച്ച ചാണക വെള്ളവും,ചീമക്കൊന്ന ഇട്ട് വച്ച അഴുകിയ വെള്ളവും ഉപയോഗിക്കുന്നു.


പച്ചക്കറി കൃഷിയില്‍ നൂറുമേനി നേടിയതൊടെ മീന്‍ വളര്‍ത്തലും,തേനിച്ചവളര്‍ത്തലും,കോഴിവളര്‍ത്തലും കൂടി സ്‌ക്കൂളില്‍ തുടങ്ങിയിട്ടുണ്ട് ഈ കുട്ടി കര്‍ഷകര്‍. കുട്ടികളെ സഹായിക്കാന്‍ സ്‌ക്കുള്‍ അധ്യാപകരായ ജോയല്‍ ബിജു,സിജാ ഷാജി,ജോബി ജെ,നൈസി മോള്‍ ജോസഫ്,പി റ്റി എ പ്രസിഡന്റ്  റ്റിസ് ജോസ് വലയുങ്കല്‍, എം പി റ്റി എ പ്രസിഡന്റ് അശ്വതി അനു,വാര്‍ഡ് മെമ്പര്‍ ജാന്‍സി ബാബു തുടങ്ങിയര്‍ സഹായിക്കുന്നു.കുട്ടികര്‍ഷകരുടെ കൃഷി കാണാന്‍ അകലക്കുന്നം കൃഷി ഭവനിലെ കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍ എത്തിയത് കുട്ടുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.ഭാരതീയ പ്രകൃതികൃഷി പാമ്പാടി ബ്ലോക്കുതല എല്‍ ആര്‍ പിയും ശുചിത്വമിഷന്‍ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണുമായ ഹരികുമാര്‍ മറ്റക്കര കൃഷിയും മാലിന്യസംസ്‌കരണവും എന്ന വിഷയത്തില്‍  കൂട്ടികള്‍ക്ക് ക്ലാസെടുത്തു. മറ്റക്കര സെന്റി ആന്‍ണീസ്  എല്‍ പി സ്്ക്കൂള്‍ നാടിന് തന്നെ മാതൃകയാണെന്നും മറ്റു സ്‌ക്കൂളുകള്‍ ഇത് അനുകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സംശയങ്ങള്‍ക്ക് കൃഷി ഓഫീസര്‍ ഉത്തരം നല്കി. കുട്ടികളുടെ കൃഷി കാണാനും പഠിക്കാനും നിരവധി പേര്‍ ഇവിടെ എത്തുന്നുണ്ട്.




 













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments