കർഷക ക്ഷേമത്തിന് ഉതകുന്ന വിധം കാർഷിക നയം പ്രഖ്യാപിക്കണം: കർഷക യൂണിയൻ (എം)
കർഷക ക്ഷേമത്തിന് ഉതകും വിധം കാർഷിക നയം പ്രഖ്യാപിക്കണമെന്ന് കർഷക യൂണിയൻ( എം )പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകർക്ക് അനുകൂലമായ വിധം ഒത്തിരിയേറെ നിയമങ്ങളിൽ ഭേദഗതി നടത്തിയിട്ടുണ്ടെങ്കിലും കർഷകർക്ക് അവയുടെ പ്രയോജനം ലഭ്യമാകുന്നില്ല എന്ന് യോഗം വിലയിരുത്തി .
നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി തകിടിയേൽ, മണ്ഡലം ഭാരവാഹികളായ തോമസ് നീലിയറ,
പ്രദീപ് ഔസേപ്പറമ്പിൽ, , ജോർജ് കുട്ടി ജേക്കബ്,പി വി ചാക്കോ പറവെട്ടിയേൽ, ജയ് മോൻ തോമസ്,കെ വി ജോസഫ്,സിറിയക്ക് ജോസഫ്, പി എം ടോമി തുടങ്ങിയവർ പ്രസംഗിച്ചു. റബറിന്റെ തറ വില 250 രൂപയായി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
0 Comments