സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനി (KSUM) നിൽ അസിസ്റ്റന്റ് മാനേജർമാരുടെ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 29 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. വിവിധ സ്കീമുകളിലൂടെയും പിന്തുണാ പരിപാടികളിലൂടെയും സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്ന കേരള ടെക്നോളജി സ്റ്റാർട്ടപ്പ് പോളിസി നടപ്പാക്കുന്ന സ്ഥാപനമാണ് കേരളാ സ്റ്റാർട്ടപ്പ് മിഷൻ
അസിസ്റ്റന്റ് മാനേജർ – IEDC (ഐഇഡിസി- കെ എസ് യുഎം) യോഗ്യത ബിരുദധാരികൾക്ക് കുറഞ്ഞത് നാല് വർഷത്തെ മൊത്തം പരിചയമോ ബിടെക് അല്ലെങ്കിൽ ബിരുദാനന്തര ബിരുദധാരികൾക്ക് രണ്ട് വർഷത്തെ പരിചയമോ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പരിചയമോ അഭികാമ്യം പരിചയവും കഴിവുകളും പ്രോജക്ട് മാനേജ്മെന്റ് രീതിശാസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ഉപയോഗത്തിലുള്ള പ്രായോഗിക അറിവും കഴിവും. ശക്തമായ ആശയവിനിമയ കഴിവുകൾ (വാക്കാലുള്ളതും എഴുത്തും). മികച്ച അവതരണവും മാനേജീരിയൽ കഴിവുകളും. ക്രോസ്-ഫങ്ഷണൽ ടീമുകളിൽ പ്രവർത്തിക്കാനുള്ള കഴിവ്, ബിസിനസ്, സാങ്കേതിക റോളുകളിലെ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തുക, സ്കേലബിളിറ്റി വർദ്ധിപ്പിക്കുന്ന പ്രക്രിയകൾ വികസിപ്പിക്കുക. സ്റ്റാർട്ടപ്പുകളിലും വിദ്യാർത്ഥി സാങ്കേതിക സംരംഭങ്ങളിലും പ്രവർത്തിച്ച പരിചയം അഭികാമ്യം.
പ്രായം: 01/01/2025 ന് 35 വയസ്സിന് താഴെ ശമ്പളം: പ്രതിമാസം 40,000 രൂപ സമാഹൃതവേതനം.
കാലാവധി: ഒരു വർഷത്തെ കരാർ നിയമനം തസ്തികകളുടെ എണ്ണം: ഒന്ന്അ വസാന തീയതി: ബുധൻ, ഒക്ടോബർ 29, 2025 രാത്രി 11:59
വിശദവിവരങ്ങൾക്ക് : https://startupmission.kerala.gov.in/career/ksum/asst-manager-iedc-68d42d2492895.
അസിസ്റ്റന്റ് മാനേജർ – കോ- വർക്ക്യോ ഗ്യത ബിരുദധാരികൾക്ക് കുറഞ്ഞത് നാല് വർഷത്തെ ആകെ പരിചയം അല്ലെങ്കിൽ ബിടെക് അല്ലെങ്കിൽ ബിരുദാനന്തര ബിരുദധാരികൾക്ക് രണ്ട് വർഷത്തെ പരിചയം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പരിചയം അഭികാമ്യം.
പരിചയവും കഴിവുകളും പ്രൊപ്പോസലുകളും ഇംപാക്ട് റിപ്പോർട്ടുകളും തയ്യാറാക്കുന്നതിലെ പ്രാവീണ്യം. മികച്ച വ്യക്തിപരവും ആശയവിനിമയപരവുമായ കഴിവുകൾ. മികച്ച മാനേജീരിയൽ, നെറ്റ്‌വർക്കിങ് കഴിവുകൾ.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 40,000 രൂപ സമാഹൃത വേതനം ലഭിക്കും. ശമ്പളത്തിന് പുറമേ, കെ എസ് യു എം പോളിസികൾ പ്രകാരമുള്ള അലവൻസുകളും റീഇംബേഴ്‌സ്‌മെന്റും ഉണ്ടായിരിക്കും.
പ്രായം: 01/01/2025 പ്രകാരം 35 വയസ്സിന് താഴെ. കാലാവധി: ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം തസ്തികകളുടെ എണ്ണം: ഒന്ന്
അവസാന തീയതി: ബുധൻ, ഒക്ടോബർ 29, 2025 രാത്രി 11:59 വിശദവിവരങ്ങൾക്ക് : https://startupmission.kerala.gov.in/career/ksum/asst-manager-co-work-68e94249f3e9b.
ടെക്നിക്കൽ ഓഫീസർ/ അസിസ്റ്റന്റ് മാനേജർ (TO/AM )ഗവൺമെന്റ് ആക്സിലറേറ്റർ
യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിടെക്. എംബിഎ അഭികാമ്യം. പരിചയവും കഴിവുകളും ബിരുദധാരികൾക്ക് കുറഞ്ഞത് നാല് വർഷത്തെ മൊത്തം പരിചയമോ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പരിചയമുള്ള ബിടെക് അല്ലെങ്കിൽ ബിരുദാനന്തര ബിരുദധാരികൾക്ക് രണ്ട് വർഷത്തെ പരിചയമോ അഭികാമ്യം.
പ്രായം: 01/01/2025 ന് 35 വയസ്സിന് താഴെ ശമ്പളം: പ്രതിമാസം 40,000/- രൂപ സമാഹൃത വേതനം. തസ്തികകളുടെ എണ്ണം: ഒന്ന് അവസാന തീയതി: ബുധൻ,
ഒക്ടോബർ 29, 2025 11:59 PM വിശദവിവരങ്ങൾക്ക് : https://startupmission.kerala.gov.in/career/ksum/toam-government-accelerator-68e9407aab469.
അസിസ്റ്റന്റ് മാനേജർ – ഹ്യൂമൻ റിസോഴ്സ് (HR)
യോഗ്യത എച്ച്ആർ മേഖലയിൽ എംബിഎ പരിചയവും നൈപുണ്യവും എച്ച്ആർ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉൾപ്പടെ കുറഞ്ഞത് നാല് വർഷത്തെ പരിചയം.
പ്രായം: 01/01/2025 ലെ കണക്കനുസരിച്ച് 35 വയസ്സിന് താഴെ.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 40,000 രൂപ സമാഹൃതവേതനം ലഭിക്കും. ശമ്പളത്തിന് പുറമേ, കെഎസ്‌യുഎം നയങ്ങൾ അനുസരിച്ച് അലവൻസുകളും റീഇംബേഴ്‌സ്‌മെന്റും ലഭിക്കും. കാലാവധി: ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. തസ്തികകളുടെ എണ്ണം: ഒന്ന്അ വസാന തീയതി: ബുധൻ, ഒക്ടോബർ 29, 2025 രാത്രി 11:59 വിശദവിവരങ്ങൾക്ക്: https://startupmission.kerala.gov.in/career/ksum/asst-manager-hr-68e9435edbd77.




0 Comments