റബ്ബർ ഷീറ്റ് മോഷണം..... കാപ്പ ചുമത്തി പുറത്താക്കിയയാള്‍ പിടിയിൽ

 

മലപ്പുറം ജില്ലയില്‍നിന്ന് കാപ്പ ചുമത്തി പുറത്താക്കിയയാള്‍ മോഷണക്കേസില്‍ കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ പാലയ്ക്കത്തടം വെട്ടിക്കുന്നേല്‍ സൂഫിയനെ(51)യാണ് വര്‍ക്കലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. മങ്കട സ്റ്റേഷനില്‍ അബ്കാരിയടക്കം വിവിധകേസുകളില്‍ പ്രതിയാണിയാള്‍.


 കാഞ്ഞാര്‍ കൈപ്പക്കവലയില്‍ കരിന്തകരപ്പുഴ ബാബു തോമസിന്റെ വിറകുപുരയില്‍നിന്നാണ് കഴിഞ്ഞ ഒമ്പതിന് രാത്രി 250 കിലോ റബ്ബര്‍ഷീറ്റും നൂറുകിലോ ഒട്ടുപാലും മോഷ്ടിച്ചത്. മുട്ടം ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 25 വര്‍ഷംമുമ്പ് കാഞ്ഞാറില്‍നിന്ന് പെരിന്തല്‍മണ്ണയ്ക്ക് പോയതാണ് സൂഫിയനും കുടുംബവും. ബന്ധുക്കള്‍ ഇവിടെയുണ്ട്. അവരുടെ വീട്ടില്‍ വന്നപ്പോഴാണ് മോഷണം നടത്തിയത്. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments