തിരുവനന്തപുരം തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പൊലീസ് പിടിയിൽ. വള്ളിക്കടവ് സ്വദേശിയായ റോബിൻ ജോൺസനാണ് പിടിയിലായത്. വാക്കുതർക്കത്തിന് പിന്നാലെ തിരയുള്ള റിവോൾവർ ചൂണ്ടി ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തുകയായിരുന്നു.മദ്യപിച്ച് റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു.
ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു റോബിൻ.എയർ പിസ്റ്റൾ ആണിതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രാഥമിക പരിശോധനയിൽ ഇത് റിവോൾവറാണെന്നും മൂന്ന് തിരകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
0 Comments