കേന്ദ്രമന്ത്രി സുരേഷ് ഗോപി , ഇന്ന് പാലായിൽ കൈപ്പൻപ്ലാക്കലച്ചൻ്റെ കബറിടം സന്ദർശിക്കുന്നു.


കേന്ദ്രമന്ത്രി സുരേഷ് ഗോപി , ഇന്ന് പാലായിൽ കൈപ്പൻപ്ലാക്കലച്ചൻ്റെ കബറിടം സന്ദർശിക്കുന്നു.

ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനായി ആളുകൾ കരുതിയിരുന്ന ഫാദർ എബ്രഹാം കൈപ്പൻപ്ലാക്കനെക്കുറിച്ച് വിശദമായി കേട്ടറിഞ്ഞ സുരേഷ് ഗോപി , ആ പുണ്യാത്മൻ്റെ കല്ലറ സന്ദർശിക്കണമെന്ന ആഗ്രഹം , 'സ്നേഹഗിരി' സിസ്റ്റേഴ്സിനെ അറിയിക്കുകയായിരുന്നു.


ഇന്ന് വൈകിട്ട് 4.30 ന് പാലാ ളാലം സെൻ്റ് മേരീസ് പള്ളിയിലെ അച്ചൻ്റെ കല്ലറ സന്ദർശിച്ച് പൂക്കളർപ്പിച്ച് പ്രാർത്ഥനയിൽ പങ്കു ചേരും.

ലോകത്തിൽ തന്നെ ഏറ്റവുമധികം , അയ്യാരത്തിലേറെ മരണാസന്നരായി കിടന്നവർക്ക് അന്ത്യകൂദാശ നൽകിയ സന്ന്യാസിവര്യനായിരുന്നു കൈപ്പൻപ്ലാക്കലച്ചൻ.


 അനേകം അഗതിമന്ദിരങ്ങളും വൃദ്ധസദനങ്ങളും ബാലികാ- ബാലമന്ദിരങ്ങളും കേരളത്തിനകത്തും പുറത്തുമായി സ്ഥാപിതമായിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ പുണ്യപ്രവർത്തികൾക്ക് പിന്തുണയേകി , ഗാനഗന്ധർവ്വൻ യേശുദാസ് പലവട്ടം പാലായിലെത്തി പ്രതിഫലം പറ്റാതെ നടത്തിക്കൊടുത്തിരുന്നു ..


സ്നേഹഗിരി മഠത്തിലെ കന്യാസ്ത്രീകൾ കൈപ്പൻപ്ലാക്കലച്ചൻ്റെ മഹത്തായ പാത പിന്തുടർന്ന് സേവന പ്രവർത്തനങ്ങൾ നിസ്തുലമായി തുടർന്ന് വരുന്നു...






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments