പാലാ നഗരസഭയിൽ ഡയപ്പർ മാലിന്യങ്ങൾ സംസ്ക്കരിക്കുവാൻ ഇനി മുതൽ ബുദ്ധിമുട്ടേണ്ട ....... വാട്സപ്പിൽ ഒരു മെസേജ് അയച്ചാൽ മതി.... മാലിന്യം വീടുകളിൽ വന്ന് ശേഖരിക്കും.... പദ്ധതിയുടെ ഉദ്ഘാടനം 24 ന്


പാലാ നഗരസഭയിൽ ഡയപ്പർ മാലിന്യങ്ങൾ സംസ്ക്കരിക്കുവാൻ ഇനി മുതൽ ബുദ്ധിമുട്ടേണ്ട ....... വാട്സപ്പിൽ ഒരു മെസേജ് അയച്ചാൽ മതി.... മാലിന്യം വീടുകളിൽ വന്ന് ശേഖരിക്കും.... പദ്ധതിയുടെ ഉദ്ഘാടനം 24 ന്
    
സ്വന്തം ലേഖകൻ

ഉപയോഗിച്ച ഡയപ്പറുകൾ, സാനിട്ടറി പാഡുകൾ, യൂറിൻ ബാഗുകൾ, ട്യൂബുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിംഗ് കോട്ടൺ, കാലഹരണപ്പെട്ട മരുന്നുകൾ, ഗ്ലൗസുകൾ, മാസ് ക്കുകൾ തുടങ്ങിയ അപകടരമായ ഗാർഹിക മാലിന്യങ്ങൾ സംസ്ക്കരിക്കുവാൻ പാലാ നഗരസഭ പരിധിയിൽ ഉള്ളവർക്ക് ഇനി ബുദ്ധിമുട്ടേണ്ടതില്ല.ഇതിനായി സുസ്ഥിര മാലിന്യ നിർമ്മാർജ്ജന രംഗത്ത് പ്രവർത്തിക്കുന്ന  ആക്രി  ആപ്പുമായി പാലാ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം കൈകോർക്കുന്നു. 


ശുചിത്വമിഷൻ അംഗീകൃത ഗാർഹിക സാനിട്ടറി മാലിന്യ ശേഖരണം നടത്തുന്ന സ്ഥാപനമാണ്  ആക്രി ' (ആക്രി ഇംപാക്ട് പ്രെവറ്റ് ലിമിറ്റഡ്) അടുത്തയാഴ്ച മുതൽ പാലാ നഗരസഭ പ്രദേശത്ത് ഡയപ്പർ, ബയോ മെഡിക്കൽ മാലിന്യ ശേഖരണ ഏജൻസി പ്രവർത്തനമാരംഭിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി.പി. ജോൺ, സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർ അനീഷ് സി.ജി എന്നിവർ അറിയിച്ചു.
      
നഗരസഭ പരിധിയിലെ താമസക്കാർക്ക് ആക്രിയുടെ ആപ്പിലൂടെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്നതാണ്.


കൂടാതെ ടോൾ ഫ്രീ നമ്പരായ 08031405048 ലോ വാട്ട്സ് ആപ്പ് നമ്പരായ 7591911110 നമ്പരിലോ ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിലെത്തി ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കും. തുടർന്ന് അമ്പലമുകളിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ക്രച്ചർ ലിമിറ്റഡിൻ്റെ (KEIL) പ്ലാൻ്റിലെത്തിച്ച് മലിനീകരണ സാധ്യതയില്ലാതെ ശാസ്ത്രീയമായി സംസ്ക്കരിക്കും.
ബയോ മെഡിക്കൽ മാലിന്യങ്ങളടക്കം  സംസ്ക്കരിക്കുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ലഭ്യമല്ലാത്തത് മൂലം ഡയപ്പർ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ പൊതു സ്ഥലങ്ങളിലും,


 ജലാശയങ്ങളിലും തള്ളപ്പെടുന്ന സാഹചര്യം ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും, മലിനീകരണത്തിനും, പകർച്ചവ്യാധികൾക്കും കാരണമാകുന്നുണ്ട്. ഇതു പരിഹരിക്കുവാനുള്ള ജനങ്ങളുടെ നിരന്തരമായ മുറവിളിക്കാണ് പുതിയ ക്രമീകരണത്തിലൂടെ പരിഹാരമാകുന്നത്
    
പാലാ നഗരസഭ പ്രദേശത്തെ കിടപ്പുരോഗികൾക്കും, വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്കും, നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും ഈ പദ്ധതി പ്രയോജനകരമാകും. മാലിന്യ ശേഖരണത്തിന് ഏജൻസി വ്യത്യസ്ത നിറങ്ങളിലുള്ള ബാഗുകൾ ഉപഭോക്താവിന് നല്കും. 


മാലിന്യശേഖരണത്തിന് തൂക്കത്തിന് അനുസരിച്ചുള്ള നിരക്ക് ഉപഭോക്താവ് ഏജൻസിക്ക് കൈമാറേണ്ടതുണ്ട് (കിലോഗ്രാമിന് 45 രൂപ + 5% ജി എസ്‌ ടി)
നിലവിൽ നഗരസഭ പ്രദേശത്തെ വീടുകളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ബയോ മെഡിക്കൽ മാലിന്യങ്ങൾ ഒഴികയുള്ള അജൈവ മാലിന്യങ്ങൾ സർക്കാർ നിർദേശ പ്രകാരമുള്ള കലണ്ടർ അനുസരിച്ച് ഹരിത കർമ്മ സേന ശേഖരിക്കുന്നുണ്ട്.

പാലാ നഗരസഭയിലെ ഡയപ്പർ മാലിന്യശേഖരണത്തിനെത്തുന്ന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ഒക്ടോബർ 24 ന് നഗരസഭ ചെയർമാൻ തോമസ്‌ പീറ്റർ നിർവഹിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments