കർഷക ക്ഷേമ പ്രഖ്യാപനങ്ങൾ നടത്തിയ സർക്കാരിനെ അനുമോദിച്ചു.
കേരളത്തിലെ കർഷകരുടെ ക്ഷേമത്തിനായി നിരവധിയായ കർഷക പ്രിയ തീരുമാനങ്ങൾ എടുത്ത കേരള ഗവൺമെന്റിനെയും അതിനു പിന്നിൽ സമ്മർദ്ദശക്തിയായി നിലകൊണ്ട കേരള കോൺഗ്രസ്എം ചെയർമാൻ ജോസ് കെ മാണി എം.പി യെയും കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. റബറിന്റെ തറവില 180 രൂപയിൽ നിന്ന് 200 രൂപയായും നെല്ലിന്റെ സംഭരണ വില 28.20 രൂപയിൽ നിന്നും30 രൂപയായും ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായും വർധിപ്പിച്ച കേരള ഗവൺമെന്റ് തീരുമാനത്തെ കർഷക യൂണിയൻ സ്വാഗതം ചെയ്തു.
റബ്ബർ താങ്ങു വില വർദ്ധനവിനായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കേരള സർക്കാരിൽ ഉയർത്തിയ ശക്തമായ ആവശ്യമാണ് പരിഗണിക്കപ്പെട്ടത്. ഇത് കർഷകർക്ക് വളരെ ആശ്വാസകരമാണ്. റബർ കൃഷി നഷ്ടമായതിനാൽ റബ്ബർ തോട്ടങ്ങൾ ടാപ്പിംഗ് നടക്കാതെ കാടുപിടിച്ച് കിടക്കുന്ന സാഹചര്യമായിരുന്നു. കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനം വന്നതോടുകൂടി റബ്ബർകർഷകർ ടാപ്പിങ്ങിനായി ഒരുങ്ങുകയാണ്.
കർഷകരുടെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി നിരന്തരം പോരാടുന്ന പാർട്ടി ചെയർമാനെ അനുമോദിക്കുന്നതിനായി ശനിയാഴ്ച( നവംബർ 1) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നതിനും തീരുമാനിച്ചു.നിയോജന മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുംപള്ളി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ പി ജോസഫ്, നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി തകിടിയേൽ മണ്ഡലം ഭാരവാഹികളായ ഷാജി കൊല്ലിത്തടം, പ്രദീപ് ഔസേപ്പറമ്പിൽ പി വി ചാക്കോ പറവെട്ടിയേ ൽ,ബെന്നി കോതമ്പനാനി,അബു മാത്യു,തോമസ് നീലിയറ, ജോർജുകുട്ടി ജേക്കബ്,ജയ്സൺ ജോസഫ്, അവരാച്ചൻ.കോക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.




0 Comments