ശബരിമല സ്വർണക്കൊള്ള വിവാദത്തിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും.
സ്വർണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോർഡിനേയും സംശയമുനയില്‍ നിർത്തുന്ന ഹൈക്കോടതി പരാമർശങ്ങളില്‍ ബോർഡിന് കടുത്ത അതൃപ്തിയുണ്ട്.കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികള്‍ സ്വീകരിക്കുന്ന കാര്യം യോഗം ചർച്ച ചെയ്യും.
ഈ വർഷത്തെ മേല്‍ശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങള്‍ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടത്. ഇതും ഇന്നത്തെ യോഗം ചർച്ച ചെയ്യും.




0 Comments