ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ കേരളത്തിലെ ജനങ്ങളെ പ്രതിപക്ഷം പതിവുപോലെ വിഡ്ഢികളാക്കുന്നു - മന്ത്രി വി എൻ വാസവൻ
ശബരിമലയിലെ കട്ട്ലയും പ്രതിമയും ഒക്കെ സ്വർണ്ണം പൂശിയ സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയുടെ ഉടമയും അഭിഭാഷക നുമൊക്കെ ഏതാനും ദിവസം മുമ്പു വരെ ചാനൽ ചർച്ചകളിൽ മുഴുവൻ കയറിനടന്ന് പറഞ്ഞതൊക്കെ കള്ളമാണ് എന്ന് ഹൈക്കോടതിയിലെ ശബരിമല കേസിലെ ഇടക്കാല വിധിയിലും ഈ കേസിൽ ഫയൽ ആക്കിയിട്ടുള്ള അന്വേഷണ റിപ്പോർട്ടിലും വ്യക്തമായിട്ടുള്ളതാണ്.
സത്യം ഇതായിരിക്കെ കേരളത്തിലെ പ്രതിപക്ഷം സ്മാർട്ട് ക്രിയേഷൻസ് കമ്പനി പറഞ്ഞ കള്ളങ്ങൾ ഏറ്റുപിടിച്ചുകൊണ്ട് ചാനലുകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ഗവൺമെന്റിനെതിരെ പുകമറ സൃഷ്ടിച്ചു കൊണ്ട് കേരളത്തിലെ ജനങ്ങളെ പതിവുപോലെ വിഡ്ഢികളാക്കുകയാണ് എന്ന് മന്ത്രി വി എൻ വാസവൻ എൻസിപി ജില്ലാ ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു .
ജില്ലാ ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എംഎൽഎ , വർക്കിംഗ് പ്രസിഡണ്ട് മാരായ പി എം സുരേഷ് ബാബു , രാജൻ മാസ്റ്റർ , വൈസ് പ്രസിഡണ്ട് ലതിക സുഭാഷ് , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാത്യൂസ് ജോർജ് , സുഭാഷ് പുഞ്ചക്കോട്ടിൽ , പാലാ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ .ബേബി ഊരകത്ത് , ജില്ലാ സെക്രട്ടറിമാരായ ഗ്ലാഡ് സൺ ജേക്കബ് , ബാബു കപ്പക്കാല , ബ്ലോക്ക് ജനറൽ സെക്രട്ടറി ഗോപി പുറയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.

.jpeg)




0 Comments