ജനങ്ങളെ കൂടുതല്‍ ആരോഗ്യബോധമുള്ളവരാക്കാന്‍ പുതിയ കര്‍മ്മപദ്ധതികളുമായി രംഗത്തുവരാന്‍ ഐ.എം.എ. പാലാ ബ്രാഞ്ച് 46-ാമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.
ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പുകളും മറ്റും നടത്താനും സമ്മേളനം തീരുമാനിച്ചു. ഡോക്ടര്‍മാര്‍ക്ക് പുതിയ അറിവുകള്‍ പങ്കുവയ്ക്കുന്നതിന് വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കും.
ഐ.എം.എ. പാലാ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളായി ഡോ. സോം വര്‍ഗീസ് തോമസ് (പ്രസിഡന്റ്), ഡോ. സാം മാത്യു (സെക്രട്ടറി), ഡോ. മാത്യു ജോര്‍ജ്ജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് കെ.എ. ശ്രീനിവാസന്‍ നേതൃത്വം നല്‍കി. ഐ.എം.എ. ദേശീയ വൈസ് പ്രസിഡന്റ് ഡോ. അലക്‌സ് ഫ്രാങ്ക്‌ളിന്‍ മുഖ്യാതിഥിയായിരുന്നു.
ഐ.എം.എ. മുന്‍ ദേശീയ പ്രസിഡന്റ് പത്മശ്രീ ഡോ. എ. മാര്‍ത്തണ്ഡപിള്ള, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ. എം.എന്‍. മേനോന്‍, ഡോ. കുര്യന്‍ ജോസഫ്, ഡോ. സോം വര്‍ഗീസ് തോമസ്, ഡോ. എന്‍.കെ. സുദര്‍ശന്‍, ഡോ. അലക്‌സ് ഇട്ടിച്ചെറിയാന്‍, ഡോ. സുനില്‍ അപ്പു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വിഭാഗം നേതാക്കളായി ഡോ. അനൂപ ബെന്നി, ഡോ. സിജിയ പോള്‍ എന്നിവരെയും തെരഞ്ഞെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments