സമുദായത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കണം : വിളക്കിത്തല നായർ സമാജം


സമുദായത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കണം : വിളക്കിത്തല നായർ സമാജം

 ഉദ്യോഗ നിയമനങ്ങളിൽ 1% പ്രത്യേക സംവരണം ഏർപ്പെടുത്തുക, ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുത്തുക, ജാതി സെൻസസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് പാലായിൽ സമാപിച്ച വിളക്കിത്തല നായർ സമാജം സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.  

  
 മുനിസിപ്പൽ ടൗൺഹാളിൽ പ്രതിനിധി സമ്മേളനം സംസ്ഥാന ഖാദി ബോർഡ് മെംബറും സമാജം രക്ഷാധികാരിയുമായ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി ബാബു കുഴിക്കാല അനുസ്മരണ പ്രഭാഷണം നടത്തി. 


ജനറൽ സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ വാർഷിക റിപ്പോർട്ടും ഖജാൻജികെ.കെ അനിൽകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം.എൻ. മോഹനൻ, രവീന്ദ്രനാഥ് നെല്ലിമുകൾ, എൻ. മോഹനൻ, അഡ്വ.ടി.എം. ബാബു, ആറ്റു കുഴി സദാശിവൻ, അഡ്വ.ടി.ടി. ബിജു,ഉഷ വിജയൻ,കെ.ജി.സജീവ്, കെ.സുരേഷ് കുമാർ, വിശാഖ് ചന്ദ്രൻ, പി.കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എസ്.മോഹനൻ, വി.ജി. മണിലാൽ,വത്സല ടീച്ചർ എന്നിവർ സമ്മേളന പരിപാടികൾ നിയന്ത്രിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments