കർഷകരെ അവഗണിക്കാൻ അനുവദിക്കില്ല: പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ.

 

കർഷകരെ അവഗണിക്കാൻ അനുവദിക്കില്ല:  പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ.

 കർഷകരെയും സാധാരണക്കാരെയും അവഗണിക്കാൻ അനുവദിക്കുകയില്ല എന്നും സാധാരണക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് കത്തോലിക്കാ കോൺഗ്രസ് എന്നും നിലകൊണ്ടുള്ളതെന്നും പ്രൊഫ. രാജീവ് കൊച്ചു പറമ്പിൽ. കത്തോലിക്കാ കോൺഗ്രസ് കഴിഞ്ഞ 107 വർഷത്തിനുള്ളിൽ നടത്തിയ അവകാശ സംരക്ഷണ പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിപ്പിച്ചു. വിമോചന സമരത്തെ ഭയപ്പെടുന്നവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. 


  കേരളത്തിലെ സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് കർഷകർ നേരിടുന്ന വെല്ലുവിളികൾ പൊതു സമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് 'നീതി ഔദാര്യമല്ല, അവകാശമാണ് ' എന്ന മുദ്രാവാക്യത്തോടെ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് അവകാശ സംരക്ഷണ ജാഥ നടത്തുന്നത്. 


ഭരണഘടനയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സംരക്ഷിക്കുക, ക്രൈസ്തവ പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്  രഹസ്യ രേഖയായി സൂക്ഷിക്കുന്നത് അവസാനിപ്പിച്ച് റിപ്പോർട്ട് പുറത്തുവിടുകയും അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കുകയും ചെയ്യുക, വന്യമൃഗങ്ങളുടെ ആക്രമവും തെരുവുനായ ശല്യവും പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക,   കർഷകർക്ക് ദ്രോഹകരമായ ഭൂ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുക,


 കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ച പരിഹരിക്കാൻ നടപടിയെടുക്കുക, വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് കത്തോലിക്കാ കോൺഗ്രസ് ജാഥ നടത്തുന്നത്.

 വിവിധ രൂപത അദ്ധ്യക്ഷന്മാർ പങ്കെടുക്കുന്ന റാലിയോട് കൂടി ഇരുപത്തി നാലാം തിയതി പന്ത്രണ്ട് മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ സമാപിക്കും
  പാലാ രൂപത പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖപ്രഭാഷണവും ഫാ. ഫിലിപ്പ് കവിയിൽ മാർഗ നിർദ്ദേശ പ്രഭാഷണവും നടത്തി.


 മോൺ ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജോസ് കാക്കല്ലിൽ പ്രൊഫ. ഡോ. ജോസുകുട്ടി ഒഴുകയിൽ, ജോസ് വട്ടുകുളം, ശ്രീമതി ആൻസമ്മ  സാബു,  ജേക്കബ് മുണ്ടക്കൽ, ജോയി കണിപ്പറമ്പിൽ, രാജേഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments