കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ അപൂര്‍വ്വമായ കിരാതി-കിരാത കളമെഴുത്തിന് തയ്യാറെടുപ്പുകളായി.



കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി കിരാതി-കിരാത രൂപങ്ങളുടെ കളം എഴുതുന്നു. ഇതോടൊപ്പം കളമെഴുത്തുപാട്ടും നടത്തും. 
 
അഷ്ടമംഗല ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഒക്ടോബര്‍ 20 ന് ദീപാവലി ദിനത്തിലാണ് കളമെഴുതുന്നത്. കിരാതി-കിരാത രൂപങ്ങളുടെ കളം സാധാരണ ക്ഷേത്രങ്ങളില്‍ പതിവില്ല. 
 

കാവിന്‍പുറം ക്ഷേത്രത്തില്‍ ഇതാദ്യമായാണ് ഇത്തരം കളമെഴുതുന്നത്. കളത്തില്‍ ത്രികാലപൂജയുടെ അവസാനം ദീപാരാധനയ്ക്ക് ശേഷം കളംതൊഴിലൂം കളംമായ്ക്കലും നടത്തും. 
 
പൗരാണിക ധൂളീരൂപാരാധനയുടെ തുടര്‍ച്ചയായി നടത്തുന്ന കളമെഴുത്തും പാട്ടും ഓരോ ഭക്തര്‍ക്കും അവരുടെ നാളിലും പേരിലും കളത്തില്‍ പൂജയില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 9745260444.
 


 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments