ഫ്രാന്‍സിസ് പാപ്പയ്ക്കും വിടവാങ്ങിയ കർദ്ദിനാളുമാർക്കും മെത്രാന്മാർക്കും വേണ്ടി പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം

തിരുസഭ മരിച്ചവരെ പ്രത്യേകം അനുസ്മരിക്കുന്ന ഈ നവംബർ മാസത്തിന്റെ തുടക്കത്തിൽ, കഴിഞ്ഞ വർഷം മരിച്ച കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്താന്മാര്‍, മെത്രാന്മാര്‍ അനുസ്മരിച്ച് വത്തിക്കാനില്‍ വിശുദ്ധ ബലിയര്‍പ്പണം നടന്നു. ഇന്നു തിങ്കളാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരണമടഞ്ഞ എല്ലാ കർദ്ദിനാൾമാർക്കും ബിഷപ്പുമാർക്കും വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്. ലെയോ പാപ്പ മുഖ്യകാര്‍മ്മികനായി.


കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ മരിച്ച എട്ട് കർദ്ദിനാളുമാരെയും ആർച്ച് ബിഷപ്പുമാരും, ബിഷപ്പുമാരും, സഹായ മെത്രാന്‍മാരുമായ 134 രൂപതാധ്യക്ഷന്മാരെയും ലെയോ പതിനാലാമൻ പാപ്പ അനുസ്മരിച്ചു. തന്റെ പ്രസംഗത്തിൽ, മാർപാപ്പ ക്രിസ്ത്യാനികളുടെ പുനരുത്ഥാന പ്രത്യാശയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു.


ഏറ്റവും ദാരുണമായ മരണത്തില്‍ ഏറ്റവും വികൃതമാക്കിയ ശരീരത്തെ പോലും, നമ്മുടെ കർത്താവ് നമ്മുടെ ആത്മാവിനെ സ്വീകരിക്കുന്നതിൽ നിന്നും നമ്മുടെ മർത്യശരീരത്തെ, അവന്റെ മഹത്വപ്പെടുത്തിയ ശരീരത്തിന്റെ പ്രതിച്ഛായയിലേക്ക് മാറ്റുന്നതിൽ നിന്നും വിരമിക്കുന്നില്ലായെന്ന് പാപ്പ പറഞ്ഞു. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ വിടവാങ്ങിയ കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്താന്മാര്‍, മെത്രാന്മാര്‍ എന്നിവരെ അനുസ്മരിച്ച് വത്തിക്കാനില്‍ വിശുദ്ധ ബലിയര്‍പ്പണം നടത്താറുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments