മദ്യലഹരിയിൽ ചേർപ്പുങ്കലിൽ പട്ടാപ്പകൽ സ്ത്രീയെ ആക്രമിക്കുകയും വിവരം അറിഞ്ഞെത്തിയ പാലാ പൊലീസിനെ വീടിനു മുകളിൽ കയറി ഓട് പെറുക്കി എറിഞ്ഞ് ആക്രമിക്കുകയും ചെയ്ത വൃദ്ധൻ പിടിയിൽ
കിടങ്ങൂർ വില്ലേജ് , ചേർപ്പുങ്കൽ തേവർമറ്റത്തിൽ (തെങ്ങുംതോട്ടത്തിൽ) വീട്ടിൽ 64 വയസ്സുളള ഷാജി ജോസഫ് എന്ന തേവർ ഷാജിയാണ് പാല പോലീസിന്റെ പിടിയിലായത്.
കിടങ്ങൂർ പോലീസ് സ്റ്റേഷൻ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 29-ാം തീയതി ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം. ചേർപ്പുങ്കൽ മാർസ്ലീവ ഫൊറോന ചർച്ചിന്റെ അടുത്തായുള്ള വെയിറ്റിംഗ് ഷെഡ്ഡിന്റെ സമീപം ബസ് കാത്തു നിന്ന സ്ത്രീയുടെ മൊബൈൽ ഫോൺ പ്രതി പിടിച്ചു വാങ്ങി നിലത്ത് എറിഞ്ഞ് പൊട്ടിക്കുകയും, സ്ത്രീ ധരിച്ചിരുന്ന ഷാൾ പിടിച്ച് വലിക്കുകയും , എതിർത്ത സ്ത്രീയുടെ കരണത്ത് അടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി അയാളുടെ വാസസ്ഥലത്തുണ്ട് എന്നുളള അറിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് സ്റ്റേഷൻ എസ്. ഐ.മാരായ ദിലീപ് കുമാർ , ബിജു ചെറിയാൻ ഷിജു , എ എസ് ഐ ഐസക്ക് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റു ചെയ്യാൻ ശ്രമിച്ചു എങ്കിലും പ്രതി ഷാജി പുരപ്പുറത്ത് കയറി നിന്ന് ഓട് പെറുക്കി പോലീസിനെ നേരേ എറിഞ്ഞ് ആക്രമിക്കുവാൻ ശ്രമിക്കുകയും , പ്രതിയുടെ അക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന CPO മാരായ Jinu G Nath, Sumesh P S എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പുരപ്പുറത്ത് നിന്നും ചാടിയ പ്രതിക്ക് പരിക്കുകൾ പറ്റിയിട്ടുള്ളതും ഓടി രക്ഷപെടാൻ ശ്രമി പ്രതിയെ അതിസാഹസികമായി കീഴ്പ്പെടുത്തുകയും ആയിരുന്നു. പ്രതിയെ ബഹു. പാലാ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്.





0 Comments