സ്വര്‍ണ മോഷണത്തിനായി അയല്‍ക്കാരി കെട്ടിയിട്ടു തീകൊളുത്തിയ വീട്ടമ്മ മരിച്ചു.



സ്വര്‍ണ മോഷണത്തിനായി അയല്‍ക്കാരി കെട്ടിയിട്ടു തീകൊളുത്തിയ വീട്ടമ്മ മരിച്ചു.

ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്വായ്പൂര്‍ സ്വദേശി ലതാകുമാരി (61)ആണ് മരിച്ചത്.കുറ്റകൃത്യം ചെയ്ത പോലീസുകാരന്റെ ഭാര്യ സുമയ്യ അറസ്റ്റിലായിരുന്നു. 

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം.

ഓക്ടോബര്‍ ഒമ്ബതിനായിരുന്നു സംഭവം. പൊലീസ് ക്വാട്ടേഴ്സിലെ താമസക്കാരിയായ സുമയ്യ അയല്‍ക്കാരി ലതയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുക ആയിരുന്നു. ഓഹരി ട്രേഡിംഗില്‍ ഉണ്ടായ നഷ്ടം നികത്താന്‍ ആയിരുന്നു മോഷണമെന്ന് സുമയ്യ പോലീസിന് മൊഴി നല്‍കി.

ആദ്യം തീപ്പിടിത്തമാണെന്നു കരുതിയെങ്കിലും അന്വേഷണത്തിലാണ് കവര്‍ച്ചക്കായി തീകൊളുത്തിയതാണെന്നു കണ്ടെത്തിയത്.



 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments