കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.
കിടങ്ങൂർ പഞ്ചായത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ കുറിച്ചും ഭാവി വികസനത്തിന് ആവിശ്യമായ ആശയങ്ങളും നിർദ്ദേശങ്ങളും ആരായുന്നതുമാണ് വികസന സദസ്സിൻ്റെ ഉദ്ദേശം. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ.എം ബിനു അദ്ധ്യക്ഷവഹിച്ച സദസ്സിന് വൈസ് പ്രസിഡൻ്റ് ടീന മാളിയേക്കൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ്.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബെറ്റി റോയി പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാക്ഷണവും, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ ഫോട്ടോ അനാച്ഛാദനവും നടത്തി. ബ്ലോക്ക് മെംബർ ശ്രീ. അശോക് കുമാർ പൂതമന ആശംസകൾ നേർന്നു . ,ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലാളികൾ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ ,
വേലകളി ഉപാസകൻ നാരായണ കൈമൾ, സി.എ പരീക്ഷയിൽ ഉന്നത വിജയംനേടിയ അശ്വതി സി. ആർ, എം.ജി യൂണിവേഴ്സിറ്റിയിൽ ബി. എസ്സി കെ മസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ ഗാർഗ്ഗി എം ബിജു എന്നിവരെയും, ഹരിതകേരളം മിഷൻ്റെ പച്ചത്തുരുത്ത് പുരസ്കാരം നേടിയ കാവാലിപ്പുഴ മുളന്തുരുത്ത് നട്ട് പരിപാലിച്ച തൊഴിലുറപ്പ് മേറ്റുന്മാർ എന്നിവ വരെ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു സമ്മേളനത്തിൽ വിവിധ തുറകളിൽ നിന്നുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
സമ്മേളനത്തിൽ പഞ്ചായത്തംഗങ്ങളായ പി.ജി സുരേഷ്, ദീപലത, കെ.ജി വിജയൻ, ലൈസമ്മ ജോർജ്, മിനി ജെറോം, ബോബി മാത്യു, സുനി അശോകൻ, രശ്മി രാജേഷ്, ഹേമ രാജു, എന്നിവർ പങ്കെടുത്തു . ഇപ്ലിമെൻ്റിംഗ് ഓഫീസ ർന്മാരയ ഡോ. ദീപ , ഡോ. ആശ പി നായർ,
ഡോ. നിലീന , ഡോ. പ്രീതി മുൻ പ്രസിഡൻ്റ് അപ്പച്ചൻ പാറതൊട്ടി,ഐ സി ഡി. എസ് , അംഗൻവാടി വർക്കേഴ്സ് എന്നിവർ പങ്കെടുത്തു. കേരള സർക്കാരിൻ്റെയും, ഗ്രാമ പഞ്ചായത്തിൻ്റെയും ഡോക്യുമെൻ്റേഷൻ പ്രദർശനവും നടന്നു.പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മിനിജ പി തോമസ് നന്ദി അറിയിച്ചു.
0 Comments