പാലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പുതിയ സ്‌പെഷ്യല്‍ ഒപികള്‍ പ്രവര്‍ത്തനമാരംഭിച്ചു



പാലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പുതിയ സ്‌പെഷ്യല്‍ ഒപികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സികുട്ടി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ പുതിയ ഒ.പികള്‍ ഉദ്ഘാടനം ചെയ്തു. 

 

ഡോ. കാര്‍ത്തിക വിജയകുമാറിന്റെ നേതൃത്വത്തില്‍ അലര്‍ജി ആസ്ത്മ ക്ലിനിക് എല്ലാ ചൊവ്വാഴ്ചകളിലും, ഡോ. നീതു രാജിന്റെ നേതൃത്വത്തില്‍ വെരിക്കോസ് വെയിന്‍ & പൈല്‍സ് ക്ലിനിക് എല്ലാ

 വ്യാഴാഴ്ചകളിലും, ഡോ. അഖില കെ ശശിയുടെ നേതൃത്വത്തില്‍ ത്വക്ക് രോഗ വിഭാഗം എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ രോഗികളെ പരിശോധിക്കുമെന്ന് സൂപ്രണ്ട് ഡോ. സാജന്‍ ചെറിയാന്‍ പറഞ്ഞു. 
സമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ ജോസ് ഏടേട്ട്, മായ പ്രദീപ്, ആശുപത്രി വികസനസമിതി അംഗങ്ങളായ ഡിജു സെബാസ്റ്റ്യന്‍, വത്സല ഹരിദാസ്, ജോര്‍ജ് കുട്ടി ചെറുവള്ളി  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. സാജന്‍ ചെറിയാന്‍ സ്വാഗതവും ഡോ. കാര്‍ത്തിക വിജയകുമാര്‍ നന്ദിയും പറഞ്ഞു. 
 


 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments