കെഎസ്ആർടിസി ബസ്റ്റാൻഡ് വൃത്തിയാക്കി എൻഎസ്എസ് വോളണ്ടിയേഴ്സ്
ശുചിത്വ വാരത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളേജിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പാലാ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരവും ബസുകളും ജീവനക്കാർക്കൊപ്പം വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ വേസ്റ്റുകളും തരംതിരിച്ച് ശേഖരിക്കുകയും കെഎസ്ആർടിസി ബസുകൾ തുടച്ച് വൃത്തിയാക്കുകയും ചെയ്തു. കെഎസ്ആർടിസി ജീവനക്കാർക്കും മുൻസിപ്പാലിറ്റി ജീവനക്കാർക്കും ഒപ്പം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. പ്രിൻസി ഫിലിപ്പ് പ്രോഗ്രാമിന് നേതൃത്വം നൽകി.
0 Comments