പാലാ അൽഫോൻസാ കോളേജിൽ ദേശീയ സെമിനാറും പുസ്തക പ്രകാശനവും
പാലാ അൽഫോൻസാ കോളേജിൽ പി ജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ ദേശീയ സെമിനാറിന് തുടക്കമായി പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ഭൂമി എല്ലാ ജീവജാലങ്ങളുടെയും പൊതു ഭവനമാണെന്നും ഒരു നല്ല നാളെക്കായി പ്രകൃതി സംരക്ഷണം, കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോൺ. ജോസഫ് തടത്തിൽ അധ്യക്ഷ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഭാരതീയര്‍ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയിലെ പ്രൊഫസർ ഡോ. മഥൻ രമേശ് തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സാങ്കേതികവിദ്യയുടെ അതിപ്രസരണംകൊണ്ട് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അകലം കൂടന്നുവെന്നും വർദ്ധിച്ചുവരുന്ന മലിനീകരണം കേരളം നേരിടുന്ന ഒരു വൻ വിപത്താണ് എന്നും പ്രൊഫസർ രമേശ് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
സെമിനാറിനോട് അനുബന്ധിച്ച് ഡോ. സിനി സുസൻ ആന്റണി, ഡോ. അമ്പിളി ടി ആർ എന്നിവർ ചേർന്ന് എഡിറ്റിങ് നിർവഹിച്ച "സസ്റ്റൈനബിലിറ്റി ആൻഡ് ബിയോണ്ട്: എവിഷൻ ഫോർ എ ബെറ്റർ ഫ്യൂച്ചർ" എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം മോൺ. ജോസഫ് തടത്തിൽ, പ്രൊഫസർ രമേശിന് നൽകി നിർവഹിച്ചു.
പ്രൊഫസർ ഡോ. സിസ്റ്റർ മിനിമോൾ മാത്യു (പ്രിൻസിപ്പൽ), റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ (ബർസാർ), ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള ( വൈസ് പ്രിൻസിപ്പൽ), ഡോ. സിമി മോൾ സെബാസ്റ്റ്യൻ (ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി), ഡോ. അമ്പിളി ടി ആർ ( സെമിനാർ കോ ർഡിനേറ്റർ ) എന്നിവർ സംസാരിച്ചു.
0 Comments