വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴ ആറിന് കുറുകെയുള്ള പാലത്തിൽ നിന്നും വെള്ളത്തിൽ ചാടിയ പെൺകുട്ടിയെ കാണാതായി.

വൈക്കം അക്കരപ്പാടത്ത് മൂവാറ്റുപുഴ ആറിന് കുറുകെയുള്ള പാലത്തിൽ നിന്നും വെള്ളത്തിൽ ചാടിയ പെൺകുട്ടിയെ കാണാതായി. 

വൈക്കം സ്വദേശിനിയും കുലശേഖരമംഗലം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ പൂജ പി.പ്രസാദിനെയാണ് കാണാതായത്. ഇന്ന് രാവിലെ കുട്ടി വീട്ടിൽ നിന്നും സ്‌കൂളിലേയ്ക്കു പോയതാണ്. സ്‌കൂളിൽ എത്താതെ വന്നതോടെ അധികൃതർ വീട്ടിൽ അന്വേഷിച്ചു. ഇതോടെയാണ് കുട്ടി വീട്ടിൽ നിന്നും പോയതായി കണ്ടെത്തിയത്. വൈക്കത്ത് അക്കരപ്പാടം പാലത്തിനു മുകളിൽ യൂണിഫോം ധരിച്ച കുട്ടി നിൽക്കുന്നത് കണ്ടതായി നാട്ടുകാർ പൊലീസീനു മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ ബാഗും ചെരുപ്പും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനാ സംഘവും വൈക്കം പൊലീസും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments