മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര ഇൻഫെക്ഷൻ പ്രിവൻഷൻ വീക്ക് ആചരണം ആരംഭിച്ചു.
മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര ഇൻഫെക്ഷൻ പ്രിവൻഷൻ വീക്ക് ആചരണം തുടങ്ങി.ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ഏറ്റവും പ്രാധാന്യത്തോടെയാണ് അണുബാധ പ്രതിരോധം നടപ്പാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
ആശുപത്രികളിലും സമൂഹത്തിലും അണുബാധ പ്രതിരോധം അത്യന്താപേക്ഷിതമാണ്. ഈ സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കാനുള്ള ശ്രമങ്ങളും ഇൻഫെക്ഷൻ പ്രിവൻഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ.പൗളിൻ ബാബു, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, ഇൻഫെക്ഷൻ കൺട്രോൾ ഓഫീസർ ഡോ.ജീന ജോർജ്, സൂപ്പർവൈസർ ബ്ലൂമെൽ ബർക്കുമാൻസ് എന്നിവർ പ്രസംഗിച്ചു.
ബോധവൽക്കരണമായി ബന്ധപ്പെട്ട് മാർ സ്ലീവാ കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥിനികളുടെ ഫ്ലാഷ് മൊബ്, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
0 Comments