സ്നേഹപ്പൂക്കൾ.. സ്കൂളിലെ ആദ്യവിളവ് പള്ളിയിലും അമ്പലത്തിലും കാഴ്ചവെച്ച് എസ്. എച്ച്. എൽ. പി. സ്കൂളിലെ കുട്ടികൾ

സ്നേഹപ്പൂക്കൾ.. സ്കൂളിലെ ആദ്യവിളവ് പള്ളിയിലും അമ്പലത്തിലും കാഴ്ചവെച്ച്  എസ്. എച്ച്. എൽ. പി.  സ്കൂളിലെ കുട്ടികൾ

സ്കൂൾ അങ്കണത്തിൽ  നട്ടുവളർത്തിയ പുഷ്പങ്ങളുടെ വിളവെടുപ്പാണ് രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ നടന്നത്. ആദ്യമായി ലഭിച്ച പുഷ്പങ്ങളെ രാമപുരം പള്ളിയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലും, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും അർപ്പിച്ച് വിളവെടുപ്പിന് തുടക്കമിട്ടിരിക്കുകയാണ് എൽപി സ്കൂൾ കുരുന്നുകൾ. 

സ്കൂൾ പരിസരത്തെ  കൃഷിത്തോട്ടം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾ ബെന്തി കൃഷി നടത്തിയത്. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ബെന്തി പുഷ്പങ്ങൾ സ്കൂൾ പരിസരത്ത് വിരിഞ്ഞതോടെ കുട്ടികളും ആവേശത്തിലായി. 

ആദ്യമായി വിരിയുന്ന പൂക്കൾ തങ്ങളുടെ ആരാധനാലയങ്ങളിൽ സമർപ്പിക്കണം എന്ന ചിന്തയാണ് പുഷ്പങ്ങൾ പള്ളിയിലും അമ്പലത്തിലും അർപ്പിച്ചതിന് കാരണമായത് കാർഷിക സംബന്ധമായി ഒട്ടനവധി കാര്യങ്ങൾ ചെയ്തുവരുന്ന മികച്ച ഹരിത വിദ്യാലയം  കൂടിയാണ് എസ് എച്ച് എൽ പി സ്കൂൾ.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments