ഭരണങ്ങാനം പഞ്ചായത്തിലെ ആദ്യ വനിത ഫിറ്റ്നസ് സെൻറർ ഉദ്ഘാടനം തിങ്കളാഴ്ച


ഭരണങ്ങാനം പഞ്ചായത്തിലെ ആദ്യ വനിത ഫിറ്റ്നസ് സെൻറർ ഉദ്ഘാടനം തിങ്കളാഴ്ച 

  ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിൽ നിർമ്മിച്ച വനിതാ ഫിറ്റ്നസ് സെൻറർ ഉദ്ഘാടനം നാളെ (തിങ്കൾ) നടത്തപ്പെടും. 10 ലക്ഷം രൂപ ഉപയോഗിച്ച് പഞ്ചായത്ത് ഓഫീസിൻ്റെ മുകൾ നിലയിൽ 900 സ്ക്വയർ ഫീറ്റ് സ്ഥലത്താണ് ഫിറ്റ്നസ് സെൻറർ നിർമ്മിച്ചിരിക്കുന്നത്. സ്വകാര്യ, പൊതു മേഖലയിൽ സ്ത്രീകൾക്ക് മാത്രമായുള്ള ഭരണങ്ങാനം പഞ്ചായത്തിലെ ആദ്യത്തെ ഫിറ്റ്നസ് സെൻറർ ആണ് ഇത്. 


12 ഇനം ഉപകരണങ്ങളാണ് ഫിറ്റ്നസ് സെൻററിൽ സ്ഥാപിച്ചിരിക്കുന്നത്. കുടുംബശ്രീ സി.ഡി.എസ്നാണ് പരിപാലന ചുമതല നൽകിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 12ന് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതും തുടർന്ന് പഞ്ചായത്ത് അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എം.പി ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതുമാണ്. 


പഞ്ചായത്ത് പ്രസിഡൻറ് ബീനാ ടോമി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ പ്രസംഗിക്കും.സമ്മേളനത്തിൽ റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ വിജയിച്ച ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈ സ്കൂളിലെ കുട്ടികൾക്ക് സ്വീകരണം നൽകും.


ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി മീനച്ചിൽ പഞ്ചായത്തിലെ പൂവരണിയിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഓപ്പൺ ജിമ്മും വിളക്കും മരുതിൽ ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments