വർക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തില്‍ കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു . ഈ മാസം പതിനാലിനാണ് യുവാവിന് മർദ്ദനമേറ്റത്. കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയും അമലിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അവസാനിച്ചതോടെ അമലും സുഹൃത്തിന്റെ ബന്ധുക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
സംസാരത്തിനിടയില്‍ പെണ്‍കുട്ടിയുടെ പിതാവ് സുഹൃത്തിന്റെ ബന്ധുക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് കയ്യേറ്റത്തിലാണ് കലാശിച്ചത്. ഇതിനിടയില്‍ അമലിനും അടിയേറ്റു. അന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ അമല്‍ പിറ്റേന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
തെങ്ങില്‍ നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്.
0 Comments