പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 8.35 ലക്ഷം ഉപയോഗിച്ച് നവീകരിച്ച താഷ്കൻ്റ് ലൈബ്രറി താഷ്കന്റ് പബ്ലിക് ലൈബ്രറി ഉരുളികുന്നം ഹാളിൻ്റെ ഉദ്ഘാടനം .ജോസ് കെ.മാണി. എം.പി നിർവ്വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയ് അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡൻറ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.'
ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനി ജോയ്, ദീപ ശ്രീജേഷ്, സെൽവി വിൽസൺ ,ഖാദി ബോർഡ് മെമ്പർ സാജൻ തൊടുക, കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ്ജ് സെബാസ്ററ്യൻ, വെളിയന്നൂർ ദേശാഭിമാനി ലൈബ്രറി പ്രസിഡൻ്റ് രാധാകൃഷ്ണ പിള്ള, എ.പി.വിശ്വം, വി പി കൃഷ്ണൻകുട്ടി, ടോമി കപ്പിലുമാക്കൽ എന്നിവർസംസാരിച്ചു.
വായനശാല സെക്രട്ടറി.എസ്.സന്ദീപ് ലാൽ സ്വാഗതവും, ഭരണ സമിതി അംഗം മനോജ് എം.എം. നന്ദിയും രേഖപ്പെടുത്തി.
അന്തരിച്ച പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണന് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
0 Comments