നാടെങ്ങും ഭക്തർ വ്രതം നോറ്റ് സുബ്രഹ്മണ്യ സ്മരണയിൽ മുഴുകി സ്കന്ദഷഷ്ഠി ദിനത്തിനായുള്ള കാത്തിരിപ്പിലാണ്
നവംബർ 27 തിങ്കളാഴ്ചയാണ് സ്കന്ദഷഷ്ഠി.
ശ്രീനാരായണ ഗുരുദേവ തൃക്കൈകളാൽ വേൽ പ്രതിഷ്ഠ നടത്തിയ പാല,ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം അതിവിപുലമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കോട്ടയം ജില്ലയിൽ സ്കന്ദഷഷ്ഠി ദിനത്തിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം.
ഷഷ്ഠി ദിനത്തിൽ കാര്യസിദ്ധി പൂജ നടക്കുന്ന ഏക ക്ഷേത്രമാണ് ഇത്.
ആയിരങ്ങളാണ് കാര്യസിദ്ധി പൂജയ്ക്കായി ഇവിടെ എത്തിച്ചേരുന്നത്. കാര്യസിദ്ധി പൂജയ്ക്ക് ശേഷം ശ്രീ കോവിലിനുള്ള പൂജിച്ച വെറ്റിലും നാരങ്ങയും നാണയവും ഭക്തർക്ക് പ്രസാദമായി നൽകുന്നു.
ഭഗവാൻ എല്ലാദിവസവും രാജഭാവത്തിൽ ദർശനം നൽകുന്ന ക്ഷേത്രം എന്നപ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
1500 പേർക്ക് ഒരുമിച്ച് ഇരുന്ന് കാര്യസിദ്ധിപൂജ ചെയ്യുന്നതിനുള്ള വിശാലമായ പന്തലും ക്ഷേത്രമുറ്റത്ത് തയ്യാറായി വരുന്നതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
സ്കന്ദഷഷ്ഠി ദിവസം രാവിലെ 5 മണിക്ക് നടതുറക്കൽ തുടർന്ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഗുരുപൂജ,പ്രഭാതപൂജ, തുടർന്ന് കളഭ കലശപൂജ, 9 ന് കലശപൂജ, 10 ന് കാര്യസിദ്ധി പൂജ, തുടർന്ന്, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, മഹാഗുരുപൂജ, രാജാലങ്കാര ദർശന മഹാഷഷ്ഠി പൂജ,പ്രസാദ വിതരണം,ഷഷ്ഠി ഊട്ട്
പൂജകൾക്ക് മേൽശാന്തി സനീഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.
0 Comments