പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കണ്ണൂർ ഉളിക്കൽ മണിക്കടവിലാണ് സംഭവം.
മണിക്കടവ് സ്വദേശി ജിബിൻ ആണ് കിണറ്റിൽ വീണത്. പൂച്ചയെ രക്ഷപ്പെടുത്തി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് വളരെ സാഹസികമായി ജിബിനെ പുറത്തെടുത്തത്.
കിണറ്റിൽ നല്ല നിലയിൽ വെള്ളം ഉണ്ടായിരുന്നതിനാൽ കാര്യമായ പരിക്കുകകളില്ല.
0 Comments