നൂതന പഴവർഗ്ഗവിളകൾ അറിയേണ്ടവ: പഠന പരിപാടി സംഘടിപ്പിച്ചു.
എലിക്കുളം കൃഷിഭവൻ അഗ്രികൾച്ചുറൽ ടെക്നോളജി മാനേജ്മെൻ്റ് ഏജൻസിയുമായി സഹകരിച്ച് " നൂതന പഴവർഗ്ഗവിളകൾ അറിയേണ്ടവ " എന്ന വിഷയത്തിൽ കാർഷിക പഠന പരിപാടി സംഘടിപ്പിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയ് ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി അദ്ധ്യക്ഷനായി.
കാഞ്ഞിരപ്പള്ളി ഹോം ഗ്രോൺ അഗ്രി ബയോടെക്കിലെ ഫാക്കൽട്ടി വി.സി. സെബാസ്റ്റ്യൻ പഠന പരിപാടികൾക്ക് നേതൃത്വം നൽകി. എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ, അസി കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, ആത്മ-ബി.ടി.എം. ഡയാന സക്കറിയ, എലിക്കുളത്തെ മാതൃകാ പഴവർഗ്ഗ കർഷകൻ സലേഷ് ആൻ്റണി പുതുവയലിൽ, ടോമു ജോസ് ചൂനാട്ട്, തുടങ്ങിയവർ സംസാരിച്ചു.
0 Comments