പഠനത്തിനൊപ്പം ഭരണകേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവും....വേറിട്ട പഠന രീതിയുമായി പാലാ സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികൾ.
പാലാ സെൻ്റ് മേരിസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡിംഗ് വിദ്യാർത്ഥികൾ ഗൈഡ് ക്യാപ്റ്റൻമാരായ സിസ്റ്റർ അർച്ചന FCC , ബ്രിജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പാലാ നഗരസഭ കാര്യാലയം സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. നഗരസഭയുടെ ഭരണം, ദൈനദിന കാര്യങ്ങൾ,
നഗരസഭ പ്രവർത്തനങ്ങൾ, ഭരണസമിതി ,ഉദ്യോഗസ്ഥ തലം, തുടങ്ങിയ കാര്യങ്ങൾ നഗരസഭയിൽ നേരിട്ടെത്തി നഗരസഭാ ചെയർമാൻ ശ്രീ. തോമസ് പീറ്റർ , വൈസ് ചെയർപേഴ്സൺ ബിജി ജോജോ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർ ഷാജു വി. തുരുത്തൻ എന്നിവരുമായി ചർച്ച ചെയ്തു. നഗരസഭയുടെ ധനകാര്യം , വികസനം,ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളുമായി ഇവർ സംവാദിച്ചു.
അടുത്തതായി കെ.എം മാണി മെമ്മോറിയൽ ജനറൽ ഹോസ്പിറ്റലിൻ്റെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ താല്പര്യ മുണ്ടെന്ന് അദ്ധ്യാപകർ ചെയർമാനെ അറിയിച്ചു
0 Comments