ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗിക പീഡനം; യുവാവ് അറസ്റ്റിൽ


ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗിക പീഡനം; യുവാവ് അറസ്റ്റിൽ

 ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. പട്ടാഴി തെക്കേകര വില്ലേജിൽ പട്ടാഴി പി ഒ യിൽ പൂക്കുന്നുമല അനിത ഭവനിൽ ജിതിൻ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്.

കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ് സീറോ എഫ് ഐ ആർ ആയി രജിസ്റ്റർ ചെയ്തത്‌ കേസ് ഏനാത്ത് പോലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇൻസ്പെക്ടർ എ അനൂപ്, എ എസ് ഐ. രവികുമാർ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുനിൽ, ജസീർ, സിന്ധു അന്വേഷണത്തിൽ പങ്കെടുത്തു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments