ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വിളക്കുമാടം സെൻറ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിച്ചു. 12. 5 0 ലക്ഷം രൂപ ഉപയോഗിച്ചാണ് സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിച്ചത്.
സ്കൂൾ മാനേജർ ഫാദർ ജോർജ് മണ്ണൂകുശുമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സാനിറ്റേഷൻ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ,എം. പി. ടി എ . പ്രസിഡൻറ് രമ്യ സജിൻ, ഹെഡ്മിസ്ട്രസ് ഷൈനി ജോസ്, ജോസ് അലക്സ്, ബെന്നി ചെമ്പകശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിളക്കുമാടം സെൻറ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിക്കുന്നു.

.jpeg)




0 Comments